കണ്ണൂർ ട്രെയിൻ തീവയ്പ്പ്: ഒരാൾ കസ്റ്റഡിയിൽ; പിടിയിലായത് മുൻപ് റെയിൽവെ സ്റ്റേഷന് സമീപത്ത് തീ ഇട്ട ആൾ

കണ്ണൂര്‍: കണ്ണൂർ ട്രെയിൻ തീവയ്പ് കേസുമായി ബന്ധപ്പെട്ട് ഒരാള്‍ കസ്റ്റ‍ഡിയില്‍. മുൻപ് റെയിൽവേ സ്റ്റേഷന് സമീപത്ത് തീ ഇട്ട ആളെയാണ് കണ്ണൂർ ടൗൺ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾ ട്രാക്കിന് സമീപം ഉണ്ടായിരുന്നതായി മൊഴിയുണ്ട്.

Advertisements

കണ്ണൂർ – ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ്സിന്‍റെ ഒരു ബോഗി ഇന്ന് പുലര്‍ച്ചെയാണ് അഗ്നിക്കിരയായത്. ഇന്നലെ രാത്രി 11.7 ന് കണ്ണൂരിൽ യാത്ര അവസാനിപ്പിച്ച് 11.45 ഓടെ എട്ടാം ട്രാക്കിലാണ് നിർത്തിയിട്ട തീവണ്ടിയുടെ പിൻഭാഗത്ത് കോച്ചിലാണ് തീ പടന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തീ ആളുന്നത് ശ്രദ്ധയിൽപെട്ട  റെയിൽവെ പോർട്ടർ വിവരം സ്റ്റേഷൻ അധികൃതരുടെ ശ്രദ്ധയിൽപെടുത്തി. ഉടൻ അപായ സൈറൻ മുഴക്കി അധികൃതരർ ഫയഫോഴ്സിനെ വിവരമറിയിച്ചു. ഫയർഫോഴ്സെത്തി തീ അണക്കുമ്പോഴേക്കും ഒരു കോച്ച് പൂർണ്ണമായി കത്തിയമർന്നു. ഒരു മണിക്കൂർ പരിശ്രമിച്ചാണ് ഫയർഫോഴ്സ് തീ നിയന്ത്രണ വിധേയമാക്കിയത്. തീവണ്ടിയ്ക്ക് തീവെച്ചതെന്ന് കരുതുന്നയാളുടെ സിസിഡിവി ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്.

ഫോറൻസിക് സംഘം സ്ഥലത്തെത്തി ട്രെയിനില്‍ പരിശോധന നടത്തിയപ്പോഴാണ് സംഭവത്തില്‍ അട്ടിമറിയുടെ കൂടുതൽ സൂചനകൾ ലഭിച്ചത്. തീപിടുത്തമുണ്ടായ കോച്ചിൽ ശുചിമുറിയിലെ കണ്ണാടി തകർക്കുകയും വാഷ്ബെസിനും ക്ലോസറ്റിലും കല്ല് ഇട്ട നിലയിലുമായിരുന്നു. ഷട്ടറുകൾ അടച്ച തീവണ്ടിയിൽ പുറമെ നിന്ന് ഒരാൾ കടന്നിരിക്കാനുള്ള സാധ്യതയാണ് ഫോറൻസിക് സംഘം പങ്കുവെക്കുന്നത്.

Hot Topics

Related Articles