കണ്ണൂരിൽ നിന്ന് കാസർകോട് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയ റിമാൻഡ് പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപെട്ടു

കണ്ണൂർ ; കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും കാസർകോട് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയ റിമാൻഡ് പ്രതി പൊലീസിനെ കബളിപ്പിച്ച് ഓടി രക്ഷപ്പെട്ടു. ആലമ്പാടി സ്വദേശി അമീർ അലി (23) ആണ് കാസർകോട് വച്ച് പൊലീസുകാരെ തള്ളിമാറ്റി രക്ഷപ്പെട്ടത്. മെയ് 12ന് ബദിയടുക്കയിൽ വച്ച് നമ്പർ പ്ലേറ്റ് ഇല്ലാത്ത കാറിൽ കടത്തുകയായിരുന്ന 8 ഗ്രാം എംഡിഎംഎയുമായാണ് അമീർ അലി പിടിയിലായത്.

Advertisements

ഈ വാഹനത്തിൽ നിന്ന് രണ്ട് കൈത്തോക്കുകളും ബദിയടുക്ക പൊലീസ് കണ്ടെടുത്തിരുന്നു. കേസിൽ റിമാൻഡിലായി കണ്ണൂ‍ർ സെൻട്രൽ ജയിലിൽ കഴിയുകയായിരുന്ന ഇയാളെ ഇന്ന് രാവിലെയാണ് കാസർകോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് കൊണ്ടുപോയത്. കണ്ണൂർ എആർ ക്യാംപിലെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർ സുരക്ഷയ്ക്ക് ഉണ്ടായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കാസർകോട് എത്തിയപ്പോൾ പൊലീസിനെ തള്ളിമാറ്റുകയും വിലങ്ങോടെ ഓടി രക്ഷപ്പെടുകയുമായിരുന്നു. കാസർകോട് ടൗൺ, വിദ്യാ നഗർ, ബദിയടുക്ക സ്റ്റേഷനുകളിലെ പൊലീസ് ഉദ്യോഗസ്ഥർ പ്രതിക്കായി തെരച്ചിൽ തുടങ്ങി. സുരക്ഷാ വീഴ്ച സംബന്ധിച്ച് കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടും പരിശോധന ആരംഭിച്ചു. അമീർ അലി വേറെയും ക്രിമിനൽ കേസുകളിൽ പ്രതിയാണ്.

Hot Topics

Related Articles