കണ്ണൂര്‍: അന്തരിച്ച സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ സംസ്‌കാരം ഇന്ന് നടക്കും. വൈകീട്ട് മൂന്നുമണിക്ക് പയ്യാമ്പലത്ത് ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം. തലശ്ശേരി ടൗണ്‍ ഹാളിലെ പൊതുദര്‍ശനം പൂര്‍ത്തിയായി മൃതദേഹം അദ്ദേഹത്തിന്റെ കോടിയേരിയിലെ വസതിയില്‍ എത്തിച്ചു.
രാവിലെ 11 മണി വരെ ഈങ്ങയില്‍പ്പീടികയിലെ വിട്ടില്‍ ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും അന്ത്യോപചാരം അര്‍പ്പിക്കാന്‍ ക്രമീകരണം ഒരുക്കിയിട്ടുണ്ട്. രാവിലെ 11 മണിക്ക് വിലാപയാത്രയായി മൃതദേഹം കണ്ണൂര്‍ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസില്‍ കൊണ്ടു വരും. വൈകിട്ട് 3 വരെ പാര്‍ട്ടി ഓഫീസിലാകും പൊതുദര്‍ശനം. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പിബി അംഗങ്ങളും സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കണ്ണൂരിലെത്തും. സംസ്‌കാരത്തിന് ശേഷം നടക്കുന്ന അനുശോചനയോഗത്തില്‍ സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, പിണറായി വിജയന്‍, പാര്‍ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അര്‍ബുദരോഗബാധിതനായി ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് കോടിയേരി അന്തരിച്ചത്. പാന്‍ക്രിയാസിലെ അര്‍ബുദരോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ഓഗസ്റ്റ് 29നാണ് കോടിയേരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.