കണ്ണൂരിലെ കെ.ടി ജയകൃഷ്ണന്‍ മാസ്റ്റര്‍ വധത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് ബി.ജെ.പി

കണ്ണൂര്‍: കണ്ണൂരിലെ കെടി ജയകൃഷ്ണന്‍ മാസ്റ്റര്‍ വധത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ബി.ജെ.പി. ഇക്കാര്യം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടും. യഥാര്‍ത്ഥ പ്രതികള്‍ ഇപ്പോഴും സമൂഹത്തില്‍ വിഹരിക്കുകയാണെന്ന് ബി.ജെ.പി കണ്ണൂര്‍ ജില്ല പ്രസിഡന്റ് എന്‍ ഹരിദാസ് ആരോപിച്ചു. കൊലപാതകം നേരില്‍ കണ്ട 16 കുട്ടികളുടെ ഭാവി തുലഞ്ഞു. അവരുടെ മാനസിക നില ഇന്നും ശരിയായിട്ടില്ല.

Advertisements

അന്നത്തെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയായ പാനൂര്‍ സ്വദേശി ഷെസീന വിട്ടുമാറാത്ത മാനസിക സമ്മര്‍ദ്ദം കാരണമാണ് കഴിഞ്ഞ ദിവസം ജീവനൊടുക്കിയതെന്നും ഹരിദാസ് പറഞ്ഞു. കഴിഞ്ഞ ദിവസം പാനൂരില്‍ ആത്മഹത്യ ചെയ്ത 31 കാരി ജയകൃഷ്ണന്‍ മാസ്റ്ററുടെ ക്ലാസില്‍ ഉണ്ടായിരുന്നെന്നും മാനസിക പ്രയാസങ്ങള്‍ കാരണമാണ് ആത്മഹത്യ ചെയ്തതെന്നും ബി.ജെ.പി ജില്ലാ പ്രസിഡന്റ് പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.