കണ്ണൂർ പാനൂരിൽ ദുരൂഹ സാഹചര്യത്തിൽ അമ്മയും കുഞ്ഞും പുഴയിൽ വീണു; കുഞ്ഞ് മരിച്ചു; കൊലപാതകമെന്നു മൊഴി; യുവതിയുടെ ഭർത്താവിനായി തിരച്ചിൽ തുടരുന്നു

കണ്ണൂർ: പാനൂർ പാത്തിപ്പാലത്ത് ദുരൂഹസാഹചര്യത്തിൽ അമ്മയെയും കുഞ്ഞിനെയും പുഴയിൽ വീണ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുഞ്ഞ് മരിച്ചു. കൊലപാതകമെന്ന് മൊഴി. തന്നെയും മകളേയും ഭർത്താവ് തള്ളിയിട്ടതാണെന്ന് യുവതി മൊഴി നൽകി.

Advertisements

സംഭവത്തിൽ കുഞ്ഞ് മരിച്ചു. അമ്മയെ നാട്ടുകാർ രക്ഷപ്പെടുത്തുകയായിരുന്നു. തലശ്ശേരി കുടുംബകോടതി ജീവനക്കാരൻ പത്തായക്കുന്ന് കുപ്പ്യാട്ട് കെ.പി.ഷിജുവിന്റെ ഭാര്യയും ഈസ്റ്റ് കതിരൂർ എൽ.പി. സ്‌കൂൾ അധ്യാപികയുമായ സോന (25) യും മകൾ ഒന്നരവയസ്സുകാരി അൻവിതയുമാണ് പുഴയിൽ വീണത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വെള്ളിയാഴ്ച വൈകിട്ട് ആറോടെയാണ് സംഭവം. മകൾ മരിച്ച വിവരം സോനയെ അറിയിച്ചിട്ടില്ല. പാത്തിപ്പാലം വള്ള്യായി റോഡിൽ ജല അതോറിറ്റി ഭാഗത്തെ പുഴയിൽ വീണ നിലയിലാണ് സോനയെയും കുഞ്ഞിനെയും കണ്ടത്. സോനയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് അവരെ രക്ഷപ്പെടുത്തിയത്.

നാട്ടുകാരും അഗ്‌നിരക്ഷാസേനയും ചേർന്ന് നടത്തിയ തിരച്ചിലിനിടെയാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ഭർത്താവ് ഷിജുവിനൊപ്പമാണ് മൂന്നുപേരും ബൈക്കിൽ പുഴയ്ക്ക് സമീപത്ത് എത്തിയതെന്ന് സംശയിക്കുന്നു. പുഴയുടെ സമീപത്തുനിന്ന് കണ്ടെടുത്ത ബൈക്ക് പോലീസ് അടുത്ത വീട്ടിലേക്ക് മാറ്റി. ഷിജുവിനു വേണ്ടിയുള്ള തിരച്ചിൽ പോലീസ് തുടരുകയാണ്

Hot Topics

Related Articles