പിറന്നാൾ ആഘോഷത്തിന് ശേഷം ഭർത്താവിൻറെ വീട്ടിലെത്തിയ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി : സംഭവം കണ്ണൂർ പിണറായിയിൽ 

കണ്ണൂര്‍; കണ്ണൂര്‍ പിണറായിയില്‍ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പടന്നക്കര വി.ഒ.പി. മുക്കിനു സമീപം സൗപര്‍ണികയില്‍ മേഘ മനോഹരൻ (24) ആണ് മരിച്ചത്. നാലാംമൈലിലെ അയ്യപ്പ മഠത്തിനു സമീപത്തെ ഭര്‍തൃവീട്ടിന്റെ രണ്ടാം നിലയില്‍ തൂങ്ങിയനിലയില്‍ കണ്ടെത്തുകയായിരുന്നു. 

Advertisements

ശനിയാഴ്ച രാത്രിയില്‍ ഒരു ജന്മദിനാഘോഷ പരിപാടിയില്‍ പങ്കെടുത്ത് ഭര്‍തൃവീട്ടില്‍ തിരിച്ചെത്തിയശേഷമാണ് സംഭവമുണ്ടായത്. ഉടനെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭര്‍തൃവീട്ടിലെ പീഡനമാണ് മേഘയുടെ മരണകാരണമെന്ന് കാണിച്ച്‌ ബന്ധുക്കള്‍ കതിരൂര്‍ പൊലീസില്‍ പരാതി നല്‍കി. ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ പാടുകളുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2023 ഏപ്രില്‍ രണ്ടിനാണ് ഫിറ്റ്നസ് ട്രെയിനറായ സച്ചിനുമായുള്ള മേഖയുടെ വിവാഹം നടക്കുന്നത്. കോഴിക്കോട് ഹൈലൈറ്റ് മാളില്‍ സോഫ്റ്റ്‌വേര്‍ എൻജിനിയറായി ജോലി ചെയ്തുവരികയാണ് മേഘ. ടി. മനോഹരന്റെയും രാജവല്ലിയുടെയും മകളാണ്. മരണത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.