കരയിടിഞ്ഞ് പുഴയിലേക്ക് വീണ് ബന്ധുക്കളായ 3 വിദ്യാർത്ഥികൾ മരിച്ചു ; സംസ്കാരം ഇന്ന് 

കണ്ണൂർ: കണ്ണൂർ ജില്ലയിലെ മയ്യില്‍ ഗ്രാമത്തെ ദുഃഖത്തിലാഴ്ത്തി ബന്ധുകളായ വിദ്യാർത്ഥികളുടെ മുങ്ങി മരണം.മയ്യില്‍ ഇരുവാപ്പുഴനമ്പ്രം പുഴയില്‍ മുങ്ങിമരിച്ച വിദ്യാർത്ഥികളുടെ മൃതദേഹങ്ങള്‍ ശനിയാഴ്ച സംസ്കരിക്കും.വെള്ളിയാഴ്ച വൈകുന്നേരം ആറ് മണിയോടെയായിരുന്നു ദാരുണ സംഭവം നടന്നത് മയ്യിൻ. പാവന്നൂർ ചീരാച്ചേരി കടവിലാണ് അപകടമുണ്ടായത്.

Advertisements

നടന്നു പോകുമ്പോള്‍ പുഴയുടെ കരയിടിഞ്ഞാണ് യുവാക്കള്‍ പുഴയില്‍ വീണത്. ജോബിൻ ജിത്ത്,അഭിനവ്,നിവേദ് എന്നിവരാണ് മരിച്ചത്. തീരത്തിലൂടെ നടന്നു പോകുന്നതിനിടെ കരയിടിഞ്ഞ് പുഴയിലേക്ക് വീഴുകയായിരുന്നു. മരിച്ച മൂന്ന് പേരും ബന്ധുക്കളാണ്.സി എം എ വിദ്യാർത്ഥിയാണ് നിവേദ്. പോളിടെകിനിക്ക് വിദ്യാർത്ഥിയായാണ് അഭിനവ് . പ്ലസ്ടു പ്രവേശനം കാത്തിരിക്കുകയാണ് ജോബിൻ ജിത്ത്.  ഓടിക്കൂടിയ നാട്ടുകാർ മൂവരെയും കരയ്ക്കെത്തിച്ച്‌ മയ്യിലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ മയ്യില്‍ പൊലിസ് ഇൻക്വസ്റ്റ്’ നടത്തിയതിനു ശേഷം പരിയാരത്തെ കണ്ണൂർ മെഡിക്കല്‍ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. വിദ്യാർത്ഥികളുടെ വിയോഗത്തില്‍


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മുഖ്യമന്ത്രി പിണറായി വിജയൻ, സി പി എം സംസ്ഥാന സെക്രട്ടറി എം.വിഗോവിന്ദൻ മാസ്റ്റർ എം.വി ജയരാജൻ എന്നിവർ അനുശോചിച്ചു.

Hot Topics

Related Articles