കണ്ണൂര്‍ : സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കെ.എസ്.ആർ.ടി.സി കണ്ണൂര്‍ ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍ വിനോദയാത്ര നടത്തുന്നു.വെള്ളിയാഴ്ച രാത്രി ഏഴ് മണിക്ക് കണ്ണൂരില്‍ നിന്നും പുറപ്പെട്ട് തിങ്കളാഴ്ച രാവിലെ തിരിച്ചെത്തുന്ന തരത്തിലാണ് യാത്രയുടെ സമയക്രമം .
ആദ്യ ദിവസം കെ.എസ്.ആര്.ടി.സി ഡബിള്‍ ഡെക്കര്‍ ബസില്‍ തിരുവനന്തപുരം നഗരം ചുറ്റിക്കാണും. പത്മനാഭസ്വാമി ക്ഷേത്രം, കുതിരമാളിക, മ്യൂസിയം, പ്ലാനറ്റേറിയം, കോവളം ബീച്ച്, ശംഖുമുഖം ബീച്ച്, ലുലുമാള്‍ എന്നിവയും കാണാന്‍ സൗകര്യമൊരുക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രണ്ടാം ദിവസം കുമരകത്ത് ഹൗസ് ബോട്ടില്‍ കായല്‍ സഞ്ചാരവും മറൈന്‍ ഡ്രൈവിംഗില്‍ സൈറ്റ് സീന്‍ സൗകര്യവും ഒരുക്കും. ഡോര്‍മിറ്ററിയിലെ താമസം ഉള്‍പ്പടെ ഒരാള്‍ക്ക് 3400 രൂപയാണ് നിരക്ക്. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും 8089463675, 9496131288, 9048298740 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.