കണ്ണൂർ തോട്ടട ഐടിഐ സംഘർഷം; എസ്എഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ 

കണ്ണൂർ: കണ്ണൂർ തോട്ടട ഐടിഐ സംഘർഷത്തിൽ എസ്എഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ. പോളിടെക്നിക് വിദ്യാർത്ഥിയായ പാനൂർ സ്വദേശി അമൽ ബാബുവാണ് അറസ്റ്റിലായത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ദൃശ്യങ്ങളിൽ യൂണിറ്റ് പ്രസിഡന്‍റ് റിബിനെ ആദ്യമടിച്ചത് അമൽ ബാബുവാണെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. ഇയാള്‍ക്കെതിരെ 308, 326 വകുപ്പുകൾ ചുമത്തി കേസെടുക്കും. സംഭവത്തില്‍ കെഎസ്‌യു-എസ്എഫ്ഐ പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. 

Advertisements

കഴിഞ്ഞ ദിവസമാണ് തോട്ടട ഐടിഐയിൽ കെഎസ്‌യു-എസ്എഫ്ഐ പ്രവർത്തകർ തമ്മില്‍ കയ്യാങ്കളി നടന്നത്. കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ് റിബിനെ എസ്എഫ്ഐ പ്രവർത്തകർ സംഘം ചേർന്ന് മർദിച്ചു. നട്ടെല്ലിന് പരിക്കേറ്റ റിബിനിപ്പോൾ തലശേരിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. സംഘർഷത്തെ തുടർന്ന് എസ്എഫ്ഐ-കെഎസ്‌യു പ്രവർത്തകർക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

11 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ സംഘം ചേർന്ന് മാരകായുധങ്ങൾ ഉപയോഗിച്ച് മർദ്ദിച്ചുവെന്നാണ് കേസ്. റിബിന്‍റെ പരാതിയിന്മേലാണ് കുറ്റകരമായ നരഹത്യയ്ക്ക് ശ്രമിച്ചുവെന്ന വകുപ്പ് ചുമത്തി കേസെടുത്തത്.

അതേസമയം, എസ്എഫ്ഐ പ്രവർത്തകനായ ആഷിക് നൽകിയ പരാതിയിന്മേൽ അഞ്ച് കെഎസ്‌യു പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്. എസ്എഫ്ഐ പ്രവര്‍ത്തകനെ മര്‍ദ്ദിച്ച കേസിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന  യൂണിറ്റ് പ്രസിഡന്‍റ് മുഹമ്മദ് റിബിനാണ് ഒന്നാം പ്രതി. പരാതിക്കാരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സംഘർഷ സാഹചര്യം നിലനിൽക്കുന്നതിനാൽ അനിശ്ചിത കാലത്തേക്ക് ക്യാമ്പസ് അടച്ചിട്ടിരിക്കുകയാണ്.

­

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.