കണ്ണൂർ സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ. അലക്സാണ്ടർ കാരയ്ക്കൽ അന്തരിച്ചു

തിരുവല്ല: കണ്ണൂർ സർവ്വകലാശാല മുൻ വൈസ് ചാൻസലർ
ഡോ. അലക്സാണ്ടർ കാരയ്ക്കൽ അന്തരിച്ചു.
പ്രശസ്ത വാഗ്മിയും സംഘാടകനും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്നു.
മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ മുൻ സെക്രട്ടറിയായിരുന്നു.
ദീർഘകാലം ഓർത്തഡോക്‌സ് സഭാ മാനേജിംഗ് കമ്മറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്
തിരുവല്ല അഴിയിത്തുചിറ കാരയ്ക്കൽ സ്വദേശിയാണ്

Advertisements

തിരുവല്ല പെരിങ്ങര ചക്കുംമൂട്ടിൽ, കാരയ്ക്കൽ കുടുംബാംഗമാണ് പ്രൊഫ. ഡോ. അലക്‌സാണ്ടർ കാരയ്ക്കൽ. മാർത്തോമ്മ കോളേജിൽ പഠിക്കുമ്പോൾ കോളേജ് യൂണിയൻ സ്പീക്കറായിരുന്നു. പിന്നീട് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ പഠനം. സർവ്വകലാശാലാ തലത്തിൽ ഇംഗ്ലീഷിലും മലയാളത്തിലും മികച്ച പ്രസംഗകനുള്ള സി. വി. ചന്ദ്രശേഖരൻ മെഡൽ അടക്കം നിരവധി പുരസ്‌ക്കാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. അമേരിക്കയിലെ പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയിൽ ഫുൾബ്രൈറ്റ് സ്‌കോളർഷിപ്പോടെ ഗവേഷണം നടത്തി.#


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള പഠനത്തിന് ഡോക്ടറേറ്റ് ലഭിച്ചു. ഈ കാലഘട്ടത്തിൽ പ്രസിഡന്റ് റിച്ചാർഡ് നിക്‌സൻ, ഡോണാൾഡ് റീഗൻ, ജിമ്മി കാർട്ടർ, ബിൽ ക്ലിന്റൺ, സെനറ്റർ അഡ്‌ലായ് സ്റ്റീവൻസൻ, മിസ്സിസ് മാർട്ടിൻ ലൂതർ കിംഗ് ഇവരുമായി അഭിമുഖം നടത്താൻ സാധിച്ചു. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് ചരിത്ര വിഭാഗം മേധാവി, ബസ്സേലിയോസ് കോളേജ് പ്രിൻസിപ്പൽ, കണ്ണൂർ സർവ്വകലാശാലയുടെ ആദ്യ പ്രൊ-വൈസ് ചാൻസലർ. തുടർന്ന് വൈസ് ചാൻസലർ ചുമതലയും വഹിച്ചു.

ഓർത്തഡോക്‌സ് സഭയുടെ സെക്രട്ടറിയായി പ്രവർത്തിച്ച കാരയ്ക്കൽ സാർ തുടർച്ചയായി 45 വർഷം സഭയുടെ മാനേജിംഗ് കമ്മിറ്റി അംഗമായിരുന്നു.
സഭാ വത്സലൻ ബഹുമതി ലഭിച്ച അദ്ദേഹം 2006ലെ ഡബ്യുസിസി സമ്മേളന പ്രതിനിധിയും ആയിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.