കാന്താര: സ്വത്വത്തിലേക്കുണരുന്ന ഇന്ത്യൻ സിനിമയുടെ പ്രതീകം:
ഡോ.ജെ. പ്രമീള ദേവി

കോട്ടയം: കാന്താര എന്ന സിനിമയും ഇന്ത്യൻ സിനിമയിലെ സമീപകാല പ്രവണതകളും സ്വത്വം തിരിച്ചറിയുന്ന സാംസ്കാരിക ചലനം ആണെന്ന് ഫിലിം സെൻസർ ബോർഡംഗം ഡോ.ജെ.പ്രമീളാദേവി അഭിപ്രായപ്പെട്ടു. തമ്പ് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയത്ത് ധന്യ തീയേറ്ററിൽ നടന്ന ‘മാറ്റിനി സംവാദം’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രമീളാദേവി.

Advertisements

എന്തു തരം ജീവിതം നയിക്കുന്ന സാധാരണക്കാരനെ വേണമെങ്കിലും ചില നിമിഷങ്ങളിൽ ദൈവിക ഉണർവ്വ് ബാധിക്കാമെന്ന മികച്ച സന്ദേശം സിനിമ നൽകുന്നു. ചിത്രീകരിക്കാതെ പോയ ക്ലൈമാക്സ് പ്രേക്ഷക മനസ്സിൽ യാഥാർത്ഥ്യം പോലെ ചിത്രീകരിക്കപ്പെടുന്നതാണ് ഈ സിനിമയുടെ പ്രത്യേകതയെന്ന് അവർ എടുത്തു പറഞ്ഞു. ‘കാന്താര’ കുലധർമ്മം പാലിക്കുന്നതിന് യുവതയെ പ്രചോദിപ്പിക്കുന്നുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അഡ്വ.അനിൽ ഐക്കരയുടെ അദ്ധ്യക്ഷതയിൽ നടന്ന മാറ്റിനി സംവാദത്തിൽ ജയൻ മൂലേടം, സാനു രാധാകൃഷ്ണൻ, ബിബി രാജ്, പി.പി.ഗോപി, ആശ സുരേഷ്, അഡ്വ.ലിജി എൽസ ജോൺ, മഹേഷ് എം, തുടങ്ങിയവർ സംസാരിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.