കാൺപൂർ ഐഐടി ഗവേഷക വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ചു ; ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു

കാൺപൂർ: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഗവേഷക വിദ്യാര്‍ത്ഥി ഹോസ്റ്റൽ മുറിയിലെ സീലിംഗിൽ തൂങ്ങി മരിച്ച നിലയില്‍. കെമിസ്ട്രി ഗവേഷക വിദ്യാര്‍ത്ഥിയായ അങ്കിത് യാദവിനെ (24) യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്തുക്കള്‍ ഫോണ്‍ വിളിച്ചപ്പോള്‍ അങ്കിത് ഫോണ്‍ എടുക്കാതായതോടെയാണ് സംഭവം പുറത്തറിയുന്നത്. എറെ നേരം തട്ടി വിളിച്ചിട്ടും മുറിയുടെ വാതില്‍ തുറക്കാതിരുന്നതിനെത്തുടര്‍ന്ന് സുഹൃത്തുക്കള്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. പിന്നീട് പൊലീസ് വന്നാണ് പരിശോധന നടത്തിയത്. 

Advertisements

വൈകിട്ട് 5 മണിയോടെയാണ് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയെക്കുറിച്ച്  വിവരം ലഭിച്ചത്. പൊലീസ് എത്തിയപ്പോഴേക്കും കാൺപൂർ ഐഐടിയിലെ അധികാരികൾ വാതിൽ തകർത്ത് മൃതദേഹം പുറത്തെടുക്കുകയും തെളിവായി വീഡിയോ എടുക്കുകയും ചെയ്തിരുന്നുവെന്ന് അഡീഷണൽ ഡിസിപി (വെസ്റ്റ്) വിജേന്ദ്ര ദ്വിവേദി പിടിഐയോട് പറഞ്ഞതായി മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേ സമയം വിദ്യാര്‍ത്ഥിയുടെ മുറിയില്‍ നിന്നും ഒരു ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. സ്വന്തം ഇഷ്ടപ്രകാരമാണ് താൻ ആത്മഹത്യ ചെയ്യുന്നതെന്നും അതിന് ആരെയും കുറ്റപ്പെടുത്തുന്നില്ലെന്നും കാണിക്കുന്ന ആത്മഹത്യാ കുറിപ്പാണ് മുറിയിൽ നിന്ന് കണ്ടെത്തിയത്.

പ്രാഥമിക അന്വേഷണത്തിന് ശേഷമേ ആത്മഹത്യയ്ക്ക് പിന്നിലെ കൃത്യമായ കാരണങ്ങൾ വ്യക്തമാകൂവെന്നും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും കുടുംബാംഗങ്ങളും ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

Hot Topics

Related Articles