ടിക്കറ്റ് എടുക്കാത്തതിനെ ചൊല്ലി തർക്കം; കന്യാകുമാരി എക്സ്പ്രസിൽ കത്തിക്കുത്ത്

തൃശ്ശൂർ : ടിക്കറ്റ് എടുക്കാത്തതിനെ ചൊല്ലി തർക്കം. കന്യാകുമാരി എക്സ്പ്രസിൽ കത്തിക്കുത്ത്. കായംകുളത്തേക്ക് യാത്ര ചെയ് യുവാക്കൾ തമ്മിലുള്ള തർക്കത്തിനിടയിലാണ് കത്തിക്കുത്തുണ്ടായത്. ബാംഗ്ലൂരിൽ നിന്നും ട്രെയിനിൽ കയറിയ യുവാക്കൾക്ക് പാലക്കാട് വരെ മാത്രമേ ടിക്കറ്റ് ഉണ്ടായിരുന്നുള്ളൂ. 

Advertisements

പരിശോധനയിൽ ടിടിഇ ഫൈൻ ഈടാക്കി. ഇതോടെ ടിക്കറ്റ് എടുക്കാത്തതിന്റെ പേരിൽ യുവാക്കൾ തമ്മിൽ തർക്കം ഉണ്ടായി. ഇതിനിടയിലാണ് യുവാക്കളിൽ ഒരാൾ മറ്റൊരാളെ കുത്തിയത്. പരിക്ക് ഗുരുതരമല്ല. പ്രതിയെ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തു. 

Hot Topics

Related Articles