അമിതമായി പാറമടകളുടെ ലൈസൻസ് ; നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവ്: വ്യവസായ വകുപ്പ് മന്ത്രി പി.രാജീവിന് നിവേദനം നൽകി എൻ.സി.പി (എസ്) പൂഞ്ഞാർ നിയോജക മണ്ഡലം പ്രസിഡന്റ് ഉണ്ണിരാജ്

എരുമേലി: പാറമടകൾക്ക് അമിതമായി ലൈസൻസ് നൽകുന്നതും, നിത്യോപയോഗ സാധനങ്ങളുടെ അമിതമായ വില വർദ്ധവും സാധാരണക്കാരായ ആളുകളെ സാരമായി ബാധിക്കുന്നതായും വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ട് എൻ.സി.പി (എസ്) പൂഞ്ഞാർ നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഉണ്ണിരാജ് വ്യവസായ മന്ത്രി പി.രാജീവിന് നിവേദനം നൽകി. ആഹാരസാധനങ്ങൾക്ക് പല ഹോട്ടലുകളും പലചരക്ക് സ്ഥാപനങ്ങളും പല വിലയാണ് ഈടാക്കുന്നത്. ഇത് സാധാരണക്കാരായ ആളുകളെ വലിയ തോതിൽ ബാധിക്കുന്നുണ്ടെന്നും അദ്ദേഹം നിവേദനത്തിൽ പറഞ്ഞു. വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisements

Hot Topics

Related Articles