തിരുവനന്തപുരം: യാക്കോബായ സഭയുടെ തലവനും ശ്രേഷ്ഠ കാതോലിക്കയുമായ അബൂന് മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ വിയോഗത്തിൽ മന്ത്രി വി.എൻ വാസവൻ അനുശോചിച്ചു. പൊതു പ്രവർത്തകൻ എന്ന നിലയിൽ വ്യക്തിപരമായി ഏറെ അടുപ്പം ശ്രേഷ്ട ബാവയുമായി ഉണ്ടായിരുന്നു. മണർകാട് പള്ളി പെരുന്നാൾ നടത്തിപ്പുമായി ബന്ധപ്പെട്ട് ഒട്ടനവധി തവണ ഒന്നിച്ച് പ്രവർത്തിക്കുവാൻ സാധിച്ചിട്ടുണ്ട്. പ്രതിസന്ധി ഘട്ടങ്ങളിൽ എല്ലാം വിശ്വാസി സമൂഹത്തെ ഒരുമിപ്പിച്ചു ചേർത്തുപിടിക്കാള്ള അദ്ദേഹത്തിന്റെ ആധ്യത്മിക നേതൃമികവ് ആരെയും അത്ഭുതപ്പെടുത്തുന്ന ഒന്നായിരുന്നു. സഭയുടെ പുതിയ സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തിയും ഭദ്രാസനങ്ങള്‍ സ്ഥാപിച്ചും സഭയ്ക്ക് വിസ്മയ വളര്‍ച്ച പ്രദാനം ചെയ്തതും അദേഹത്തിന്റെ പ്രവർത്തമികവിന്റെ തെളിവുകളായി നമ്മൾക്ക് മുന്നിലുണ്ട്. കേരളീയ വിശ്വാസ സമൂഹത്തെ നന്മയുടെ വഴിയിൽ നയിച്ച അധ്യാത്മിക തേജസിനെയാണ് നഷ്ടമായിരിക്കുന്നത്. ബാവയുടെ വിയോഗം അൽമായർക്കും വൈദിക സമൂഹത്തിനും വൈദിക ശ്രേഷ്ടർക്കും താങ്ങാനാവത്ത ഒന്നാണ്. ആ വേദനയിൽ അവർക്കൊപ്പം പങ്കുചേരുന്നു. ശ്രേഷ്ഠ ബാവയുടെ ഓർമ്മകൾക്ക് മുന്നിൽ ഒരിക്കൽ കൂടി ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്നും മന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.