വീണ്ടും ബ്ലൂഫ്‌ളാഗ് സര്‍ട്ടിഫിക്കറ്റ്; ലോകത്തിലേറ്റവും വൃത്തിയുള്ള ബീച്ചുകളിലൊന്നായി കാപ്പാട്, സംസ്ഥാനത്ത് ഈ സർട്ടിഫിക്കേഷൻ ലഭിക്കുന്ന ആദ്യ ബീച്ച്

ഡെന്മാർക്കിലെ ഇന്റർനാഷണല്‍ ഫൗണ്ടേഷൻ ഫോർ എൻവയണ്‍മെന്റ് എജുക്കേഷന്റെ ഇക്കോ ലേബല്‍ ബ്ലൂഫ്ളാഗ് സർട്ടിഫിക്കറ്റ് വീണ്ടും കാപ്പാട് ബീച്ചിന് ലഭിച്ചു. സംസ്ഥാനത്ത് ബ്ലൂ ഫ്ളാഗ് സർട്ടിഫിക്കേഷൻ ലഭിക്കുന്ന ആദ്യത്തെ ബീച്ചാണിത്. മൂന്നുവർഷം മുമ്പ് ബീച്ചിന് ബ്ളൂഫ്ളാഗ് സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. ഉത്തര കന്നഡയിലെ ഹൊന്നാവറിനടുത്തുള്ള കാസർകോട് ബീച്ച്‌, ഉഡുപ്പിക്ക് സമീപമുള്ള പടുബിദ്രി ബീച്ച്‌ എന്നിവയ്ക്കും നേരത്തേ ഈ പദവി ലഭിച്ചിരുന്നു.

Advertisements

ഇന്ത്യയില്‍ എട്ടുബീച്ചുകള്‍ക്കാണ് ബ്ളൂഫ്ളാഗ് പദവി ലഭിച്ചത്. തീരശുചിത്വം, സുരക്ഷ, സേവനങ്ങള്‍, പരിസ്ഥിതി എന്നിവയുമായി ബന്ധപ്പെട്ട 33 കർശന മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ സർട്ടിഫിക്കറ്റ് നല്‍കുക. മികച്ച പരിസ്ഥിതി പ്രവർത്തകരും ശാസ്ത്രജ്ഞരും ഉള്‍പ്പെട്ട ജൂറിയാണ് സർട്ടിഫിക്കറ്റിനായി ബീച്ചുകള്‍ പരിശോധിക്കുക. കാപ്പാടിന്റെ പരിസ്ഥിതി സൗഹൃദസമീപനം, സൗരോർജത്തിന്റെ വിനിയോഗം, കാര്യക്ഷമമായ മാലിന്യസംസ്കരണരീതികള്‍, പ്രാദേശിക ജൈവവൈവിധ്യസംരക്ഷണം തുടങ്ങിയ വിവിധ കാര്യങ്ങള്‍ കണക്കിലെടുത്തുകൊണ്ടാണ് കാപ്പാട് ഇത്തവണയും ബ്ലൂ ഫ്ളാഗ് പട്ടികയില്‍ കയറിയതെന്ന് കളക്ടർ സ്നേഹില്‍കുമാർ സിങ് പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള കടല്‍ത്തീരങ്ങളിലൊന്ന് എന്ന കാപ്പാടിന്റെ പദവിയെയാണ് ബ്ലൂ ഫ്ളാഗ് അംഗീകാരം സൂചിപ്പിക്കുന്നതെന്നും കളക്ടർ പറഞ്ഞു. പരിസ്ഥിതി സൗഹൃദ ബീച്ചുകള്‍ക്കാണ് രാജ്യാന്തര ബ്ലൂഫ്ളാഗ് സർട്ടിഫിക്കറ്റ് നല്‍കുക. അതില്‍ പ്രധാനം മാലിന്യമുക്ത തീരമാണ്. സഞ്ചാരികളുടെ സുരക്ഷ, ശുദ്ധമായ വെളളം എന്നിവയും പ്രധാനം. കാപ്പാടിന്റെ തീരം എപ്പോഴും വൃത്തിയും വെടിപ്പുമുള്ളതുമാക്കി മാറ്റാൻ മുപ്പതോളം വനിതകളാണ് ശുചീകരണത്തില്‍ ഏർപ്പെടുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.