കോട്ടയം: കാപ്പ കേസിൽ നാടുകടത്തിയ ഒരാൾക്ക് ആഴ്ചകൾ തികയും മുൻപ് ജാമ്യം ലഭിച്ച സാഹചര്യം എന്താണന്ന് സർക്കാർ വ്യക്തമാക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. നാല് കേസുകൾ പ്രതിക്കെതിരെ നിലനിൽക്കുമ്പോഴാണ് കാപ്പാ അഡൈ്വസറി ബോർഡ് ഇയാൾക്ക് ജാമ്യം നൽകിയത്.
കേരളത്തിൽ ഗുണ്ടകൾക്ക് വിളയാടാനുള്ള സാഹചരും ഉണ്ടായിരിക്കുകയാണ്.
ഉത്തരവാദിത്വപ്പെട്ട ആളുകൾ ചെയ്യേണ്ട നീതി നിർവ്വഹണം വേണ്ട വിധം ചെയ്തിരുന്നേൽ ഒരു ജീവൻ രക്ഷിക്കാൻ കഴിഞ്ഞേനെ. അക്രമത്തിന് ഉത്തരവാദികൾ ആയവർക്കെതിരെ നടപി എടുക്കുന്നതിൽ പൊലീസിന് വലിയ വീഴ്ച ഉണ്ടായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസ് ഇരിക്കുന്ന കോമ്പൗണ്ടിലെ പൊലീസ് സ്റ്റേഷനു മുന്നിൽ ഇത്തരമൊരു സംഭവം ഉണ്ടായത് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ അംഗീകരിക്കാനാവാത്ത കൃത്യവിലോപമാണന്നും ഇതിനെതിരെ ശക്തമായ നടപടി വേണമെന്നും തിരുവഞ്ചുർ കോട്ടയത്ത് പറഞ്ഞു.