കോട്ടയം : കാപ്പ ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച നിരവധി ക്രിമിനൽ കേസിൽ പ്രതിയായ കോട്ടയം മണർകാട് സ്വദേശി അറസ്റ്റിൽ. മണർകാട് പാലക്കൽശേരി ശാലു (25) വിനെയാണ് മണർകാട് പൊലീസ് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയാണ് നടപടി എടുത്തത്. മണർകാട് പോലീസ് ഇൻസ്‌പെക്ടർ അനിൽ ജോർജ്, സബ് ഇൻസ്‌പെക്ടർ സജീർ, സിവിൽ പോലീസ് ഓഫീസർ രോഹിൽ രാജ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീകുമാർ എന്നിവർ ചേർന്ന് ഐരാട്ടുനട ഭാഗത്ത് നിന്നുമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Advertisements