കപ്പാട്: കൈപ്പനാനിക്കല്‍ കെ.എം. ഡൊമിനിക് (ചാക്കോച്ചന്‍-78) അന്തരിച്ചു. സംസ്‌കാരം സെപ്റ്റംബർ 13 വ്യാഴാഴ്ച 3.30 ന് കാഞ്ഞിരപ്പള്ളി രൂപത മുന്‍ അധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ കപ്പാട് മാര്‍ സ്ലീവാ പള്ളിയില്‍. ഭാര്യ റോസമ്മ കാഞ്ഞിരപ്പള്ളി, അഞ്ചിലിപ്പ കാരുവേലില്‍ കുടുംബാംഗം. മക്കള്‍: ഡെന്നി കൈപ്പനാനിക്കല്‍ (സൗദി, കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ വൈസ് പ്രസിഡന്റ്), ഷൈനി, ഷിബി (ടീച്ചര്‍, സെന്റ് മേരീസ് എച്ച്എസ്എസ്, കാളിയാര്‍), ഷിനി (സൗദി). മരുമക്കള്‍: അമ്മിണി തോമസ് ചെങ്ങളത്ത്, വൈക്കം (സൗദി), ഷാജി ഒറ്റപ്ലാക്കല്‍ (വെച്ചൂച്ചിറ), പരേതനായ സോജന്‍ ഇടപ്പാടിയില്‍ (പൊന്‍കുന്നം), ജോസ് വാഴയില്‍ (പൊന്‍കുന്നം). മൃതദേഹം ഇന്ന് വൈകുന്നേരം ആറിന് കപ്പാടുള്ള ഭവനത്തില്‍ കൊണ്ടുവരുന്നതാണ്.