കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: കേസ് ആദ്യം അന്വേഷിച്ചത് പി കെ ബിജുവാണെന്ന് അനില്‍ അക്കര

കൊച്ചി : കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം നേതാവ് പികെ ബിജുവിനെതിരായ ആരോപണങ്ങളില്‍ ഉറച്ച് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര. കേസ് ആദ്യം അന്വേഷിച്ചത് പി കെ ബിജുവാണെന്ന് അനില്‍ അക്കര പറഞ്ഞു. താന്‍ പുറത്തുവിട്ട രേഖ വ്യാജമാണെങ്കില്‍ നിയമനടപടി സ്വീകരിക്കാന്‍ സിപിഐഎമ്മിനെ വെല്ലുവിളിക്കുന്നതായും അനില്‍ അക്കര പറഞ്ഞു.

Advertisements

പികെ ബിജുവിന്റെ പേര് ആധികാരികമായാണ് പറഞ്ഞതെന്നു അദ്ദേഹം പറഞ്ഞു. കേസിലെ പ്രതികളെല്ലാം ജയിലില്‍ പോകണമെന്നാണ് ആഗ്രഹമെന്ന് അനില്‍ അക്കര പറഞ്ഞു. കേസ് ആദ്യം അന്വേഷിച്ചത് പികെ ബിജുവാണെന്നും. ആ തെളിവുകള്‍ പുറത്തുവിടണമെന്നും അദ്ദേഹം പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പികെ ബിജുവും ഷാജനും തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ കേസിലെ ഒന്നാം പ്രതിയുടെ പേരില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നേരത്തെ പികെ ബിജുവിനെ അന്വേഷണ കമ്മീഷനായി നിയമിച്ച രേഖ അനില്‍ അക്കര പുറത്ത് വിട്ടിരുന്നു. സമൂഹമാധ്യമത്തിലൂടെയാണ് അനില്‍ അക്കര രേഖ പുറത്തുവിട്ടത്. അന്വേഷണ കമ്മിഷന്‍ അംഗമല്ലായിരുന്നു എന്നായിരുന്നു പികെ ബിജുവിന്റെ വാദം. ഇതിനെതിരെയാണ് അനില്‍ അക്കര രേഖകള്‍ പുറത്തുവിട്ടത്.

അനില്‍ അക്കരയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിമായിരുന്നെന്നും തെളിവുണ്ടെങ്കില്‍ പുറത്തുവിടണമെന്നും പികെ ബിജു പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് രേഖ പുറത്തുവിട്ടത്. താന്‍ അന്വേഷണ കമ്മീഷനലില്ല. പാര്‍ട്ടി കമ്മീഷനെ വച്ചോ എന്ന് തനിക്കറിയില്ലെന്നും പികെ ബിജു പറഞ്ഞിരുന്നു.

Hot Topics

Related Articles