വൈക്കം കയർ തൊഴിലാളി യൂണിയൻ ധർണ നടത്തി 

വൈക്കം: കേരള സ്റ്റേറ്റ് കയര്‍ തൊഴിലാളി ഫെഡറേഷന്റെ ആഹ്വാനപ്രകാരം വിവിധ ആവശ്യങ്ങളുന്നയിച്ച് വൈക്കം താലൂക്ക് കയര്‍ വ്യവസായ തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ കയര്‍ തൊഴിലാളികള്‍ താലൂക്ക് ഓഫീസ് പടിക്കല്‍ ധര്‍ണ നടത്തി. കയര്‍ വികസന നയം നടപ്പാക്കുക, കയര്‍ സംഘങ്ങള്‍ അടിയന്തിരമായി തുറന്നു പ്രവര്‍ത്തിപ്പിക്കുക, ഉല്‍പാദന ചെലവിനനുസരിച്ച് കയര്‍ വില നല്‍കുക, പ്രവര്‍ത്തന മൂലധന ഗ്രാന്റ് നല്‍കുക, സംഘങ്ങള്‍ക്കുള്ള മാനേജരീയല്‍ സബ്‌സിഡി പുനഃസ്ഥാപിക്കുക,

Advertisements

 തൊണ്ടു സംഭരണം ഊര്‍ജിതപ്പെടുത്തുക, സ്റ്റോക്കിരിക്കുന്ന മുഴുവന്‍ കയറും രൊക്കവില നല്‍കി കയര്‍ഫെഡ് സംഭരിക്കുക, ചകിരി പുറമേ നിന്നെടുക്കതിനെ തടസ്സപ്പെടുത്തുന്ന നയം പുനഃപരിശോധിക്കുക, സംഘം ജീവനക്കാരുടെ ശമ്പളകുടിശിക കൊടുക്കുന്നതിന് ധനസഹായം ചെയ്യുക, മുഖ്യമന്ത്രി വിഷയത്തില്‍ അടിയന്തിരമായി ഇടപെടലുകള്‍ നടത്തുക, കയറിന്റെ ആഭ്യന്തര ഉപഭോഗം  ശക്തിപ്പെടുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചു നടത്തിയ ധര്‍ണാസമരം എഐടിയുസി ജില്ലാ പ്രസിഡന്റ് ടി.എന്‍ രമേശന്‍  ഉദ്ഘാടനം  ചെയ്തു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യൂണിയന്‍ പ്രസിഡന്റ് എം.ഡി ബാബുരാജ് അധ്യക്ഷത വഹിച്ചു. എം.കെ ശീമോന്‍, സാബു പി മണലൊടി, പി സുഗതന്‍, പി പ്രദീപ്, കെ.എസ് രത്‌നാകരന്‍, സി.കെ പ്രശോഭനന്‍,  ഡി ബാബു, പി.എസ് പുഷ്‌കരന്‍, കെ.കെ രവി എന്നിവര്‍ പ്രസംഗിച്ചു. എം.എസ് രാമചന്ദ്രന്‍, വിജു വാലാച്ചിറ, പി.കെ ശാന്ത, കെ.വി പ്രസന്നന്‍, സി.ജി പൊന്നപ്പന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Hot Topics

Related Articles