കാരാപ്പുഴ സർവീസ് സഹകരണ ബാങ്കിലെ ഒരു കോടി രൂപയുടെ അഴിമതി; ബാങ്കിന്റെ തിരുനക്കര ശാഖയിലേയ്ക്ക് ബി.ജെ.പി മാർച്ച് നടത്തി

കോട്ടയം: കാരാപ്പുഴ സർവീസ് സഹകരണ ബാങ്കിലെ അഴിമതിയും ക്രമക്കേടും സംബന്ധിച്ചു വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബി.ജെ.പി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാങ്കിന്റെ തിരുനക്കര ശാഖയിലേയ്ക്കു പ്രകടനം നടത്തി. കാരാപ്പുഴ ബാങ്ക് തട്ടിപ്പ് സി.പി.എം ഒത്താശയോടെ
കാരപ്പുഴ സർവ്വീസ് സഹകരണ ബാങ്കിൽ കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തിയതായി ബി.ജെ.പി ആരോപിച്ചു.

Advertisements

ക്രമക്കേടിന് കൂട്ടു നിന്ന ഉദ്യോഗസ്ഥരെയും ബോർഡ് അംഗങ്ങളെയും സി.പി.എം ജില്ലാ കമ്മറ്റിയംഗത്തെയും സംരക്ഷിക്കുന്നത് മന്ത്രി വാസവനാണ്. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു. ബി.ജെ.പി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനവും ധർണയും ജില്ലാ ജനറൽ സെക്രട്ടറി എസ്. രതീഷ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് അരുൺ മൂലേടം അദ്ധ്യക്ഷത വഹിച്ചു. മദ്ധ്യമേഖല സെക്രട്ടറി ടി.എൻ ഹരികുമാർ മുഖ്യ പ്രഭാഷണവും നടത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മണ്ഡലം ജനറൽ സെക്രട്ടറിമാരായ കെ.ശങ്കരൻ, സി.കെ സുമേഷ് സംസ്ഥാന കൗൺസിൽ അംഗം സി.എൻ സുഭാഷ്, കർഷകമോർച്ച ജില്ലാ ജനറൽ സെക്രട്ടറി നന്ദൻ നട്ടാശേരി, മണ്ഡലം ഭാരവാഹികളായ ഹരി കിഴക്കേക്കുറ്റ്, നിഷാദ് പി.എൻ, ജതീഷ് കോടപ്പള്ളി, അനീഷ് കല്ലേലിൽ, സുധ ഗോപി, അനീഷാ പ്രദീപ്. ആർ.രാജു, പ്രവീൺ ജോൺസൺ, ജിഷ്ണു പ്രസന്നകുമാർ, കൗൺസിലർമാരായ ടി.ആർ അനിൽകുമാർ, വിനു ആർ മോഹൻ. കെ.യു രഘു, ഏരിയ ഭാരവാഹികളായ ജിതിൻ ചെമ്പോടിൽ. നിഷാദ് കെ, ശ്രീനിവാസൻ എന്നിവർ പ്രസംഗിച്ചു.

കാരാപ്പുഴ സർവീസ സഹകരണ ബാങ്കിൽ ഒരു കോടി രൂപയുടെ വായ്പാ ക്രമക്കേട് നടന്നതായി ജാഗ്രതാ ന്യൂസ് ലൈവാണ് വാർത്ത പുറത്തു വിട്ടത്. സി.പി.എം ജില്ലാ കമ്മിറ്റിയ്ക്കു വിഷയത്തിൽ പരാതി ലഭിക്കുകയും, ഏരിയ കമ്മിറ്റിയിലെ രണ്ട് അംഗങ്ങളുടെ നേതൃത്വത്തിൽ പാർട്ടി രഹസ്യമായി വിഷയം അന്വേഷിക്കുകയുമായിരുന്നു. ഇതിനിടെയാണ് ജാഗ്രതാ ന്യൂസ് ലൈവ് വാർത്ത പുറത്തു വിടുകയും രാഷ്ട്രീയ പാർട്ടികൾ പ്രതിഷേധവുമായി രംഗത്ത് എത്തുകയും ചെയ്തത്.

Hot Topics

Related Articles