കാരാപ്പുഴ എൻ എസ് എസ് ഹയർസെക്കൻഡറി സ്കൂളിൽ ഉന്നതവിജയം നേടിയ കുട്ടികളെ അനുമോദിച്ചു 

കോട്ടയം : കാരാപ്പുഴ എൻ എസ് എസ് ഹയർസെക്കൻഡറി സ്കൂളിലെ പൊതു പരീക്ഷകളിൽ ഉന്നതവിജയം നേടിയ കുട്ടികളെ അനുമോദിക്കുന്ന മെറിറ്റ് ഡോ ആഘോഷം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. മുതിർന്ന മാധ്യമപ്രവർത്തകനും വിദ്യാഭ്യാസ വിചക്ഷണനും എൻഎസ്എസ് ഡയറക്ടർ ബോർഡ് മെമ്പറുമായ പ്രൊഫസർ മാടവന ബാലകൃഷ്ണപിള്ള യോഗം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻറ്  ബിജുമോൻ വി അധ്യക്ഷത വഹിച്ചു. എൻഎസ്എസ് താലൂക്ക് യൂണിയൻ സെക്രട്ടറി  എ എം രാധാകൃഷ്ണൻ നായർ അവാർഡ് വിതരണം നടത്തി.പ്രിൻസിപ്പൽ  സുജാ രഘുനാഥ് സ്വാഗതം പറഞ്ഞു.സ്കൂൾ ഹെഡ്മിസ്ട്രസ്  ടി എസ് ജ്യോതി പ്രവർത്തന മികവ് അവതരണം നടത്തി.  മിനിമോൾ എസ്,  ലേഖ  സി കുറുപ്പ്, എന്നിവർ ആശംസകൾ അർപ്പിച്ചു. ഉഷ എൻ എസ് കൃതജ്ഞത രേഖപ്പെടുത്തി.

Advertisements

Hot Topics

Related Articles