കോട്ടയം: സഹകരണ ബാങ്കിലെ സ്ഥാനക്കയറ്റത്തിന് വ്യാജ സട്ടിഫിക്കറ്റ് നൽകി ജോലിയിൽ തുടർന്ന സിപിഎം മാനേജർക്കെതിരെ കേസ്സ് എടുത്ത് അന്വേക്ഷിക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു. ബാങ്കിലെ ഒരു കോടി 13 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടാതായി പാർട്ടി തന്നെ സമ്മതിക്കുന്നു അഴിമതിയ്ക്കും നിയമവിരുദ്ധമായ നിയമനത്തിനും കെടുകാര്യസ്ഥത ഉണ്ടായിട്ടും ബാങ്ക് ഡയറക്ടർ ബോർഡ്നെസംരക്ഷിക്കുന്നത് പാർട്ടിയും ഗവൺമന്റുംസഹകാരിക ളൊടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.


കാരാപ്പുഴ ബാങ്കിലെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് കോൺഗ്രസ് വെസ്റ്റ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ബാങ്ക് പടിക്കൽ നടത്തിയ ധർണ്ണ ഉദ്്ഘാടനം ചെയ്യുകയായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. മണ്ഡലം പ്രസിഡണ്ട് സനിൽ കാണക്കാലിൽ അധ്യക്ഷത വഹിച്ചു. നേതാക്കൻമാരായ കുഞ്ഞ് ഇല്ലംപള്ളി, മോഹൻ കെ. നായർ, എം.പി സന്തോഷ് കുമാർ, ബ്ലോക്ക് പ്രസിഡണ്ട് സിബി ജോൺ കൈതയിൽ ടോം കോര, നന്ദിയാട് ബഷീർ ബിന്ദു സന്തോഷ് കുമാർ, ജാൻസി ജേക്കബ് ഗൗരിശങ്കർ, രാജിവ്, എന്നിവർ പ്രസംഗിച്ചു.