കോട്ടയം കാരാപ്പുഴ സഹകരണ ബാങ്കിലെ ക്രമക്കേട്: പണം തട്ടിച്ചവരോട് തിരിച്ചടയ്ക്കാൻ നോട്ടീസ് നൽകിയിട്ടുണ്ടെന്ന് ബാങ്ക്; വായ്പാ തിരിച്ചടവ് മുടങ്ങിയത് മാത്രമാണ് പ്രശ്‌നമെന്നു ബാങ്ക് അധികൃതർ; ബാങ്കിലെ നിക്ഷേപങ്ങൾ ഭദ്രമാണെന്നും, നിക്ഷേപകർ ഭയപ്പെടേണ്ട കാര്യമില്ലെന്നും വിശദീകരണം

കോട്ടയം: കാരാപ്പുഴ സഹകരണ ബാങ്കിലെ വായ്പാ ക്രമക്കേട് സംബന്ധിച്ചു ജാഗ്രതാ ന്യൂസ് ലൈവിന്റെ വാർത്തയിൽ വിശദീകരണവുമായി ബാങ്ക് അധികൃതർ. കാരാപ്പുഴ ബാങ്കിൽ നിന്നും വായ്പയെടുത്തതിൽ കുടിശിക ഉണ്ടായത് മാത്രമാണ് പ്രശ്‌നമെന്ന് ബാങ്ക് അധികൃതർ വിശദീകരിക്കുന്നു. ഈ വായ്പ എടുത്ത ആളുകളോട് മാർച്ച് 31 ന് മുൻപ് തുക തിരികെ അടയ്ക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഈ തുക തിരിച്ച് പിടിയ്ക്കുന്നതിനുള്ള നിയമ നടപടികൾ ബാങ്ക് ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

Advertisements

ഈ സാഹചര്യത്തിൽ ബാങ്കിൽ നടന്നത് തട്ടിപ്പാണ് എന്നതു സംബന്ധിച്ചുള്ള വിവാദങ്ങൾ അടിസ്ഥാന രഹിതമാണ്. ബാങ്കിൽ നടന്നത് വായ്പയെടുത്ത ശേഷം തിരിച്ചടയ്ക്കാനാവാതെ കുടിശിക ആയി എന്ന വിഷയം മാത്രമാണ്. ഈ വായ്പ എടുത്ത ആൾ തന്നെ തുക തിരികെ അടയ്ക്കാമെന്നു വിശദീകരണവും നൽകിയിട്ടുണ്ട്. ഏതെങ്കിലും സാഹചര്യത്തിൽ വായ്പാ തുക തിരികെ അടയ്ക്കാനാവാതെ പോയാൽ, ഇത് തിരികെ പിടിക്കുന്നതിനുള്ള നിയമ നടപടികളും ബാങ്ക് സ്വീകരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സഹകരണ ബാങ്കുകൾ സർക്കാരിന് അടയ്ക്കാനുള്ള സെക്യൂരിറ്റി തുക ആറരക്കോടി രൂപയാണ്. ഏഴു കോടിരൂപയിലധികം കാരാപ്പുഴ ബാങ്ക് സർക്കാരിൽ അടച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ നിക്ഷേപകരുടെ തുക പൂർണമായും സുരക്ഷിതമാണ്. ബാങ്കിൽ നടന്ന വായ്പാ കുടിശികയിൽ സാധാരണ നടപടികൾ മാത്രമാണ് ഇപ്പോൾ നടക്കുന്നത്. അസാധാരണമായ യാതൊരു സാഹചര്യവും ബാങ്കിലില്ലെന്നും കാരാപ്പുഴ ബാങ്ക് അധികൃതർ വിശദീകരിക്കുന്നു.

സംസ്ഥാനത്ത് ഗ്രേഡ് വൺ ബാങ്കുകളുടെ വിഭാഗത്തിൽപ്പെടുന്ന ലാഭത്തിൽ പ്രവർത്തിക്കുന്ന സഹകരണ ബാങ്കുകളിൽ ഒന്നാണ് കാരാപ്പുഴ സഹകരണ ബാങ്ക്. നിലവിലുണ്ടായ വിവാദങ്ങളൊന്നും ബാങ്കിന്റെ നിക്ഷേപങ്ങളെയോ ബാങ്കിന്റെ ആസ്ഥിയെയോ ബാധിക്കുന്നതല്ല. ഈ സാഹചര്യത്തിൽ ബാങ്കുമായി ബന്ധപ്പെട്ട് ഉണ്ടായിരിക്കുന്ന വിവാദങ്ങളിലൊന്നും നിക്ഷേപകർ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ബാങ്ക് അധികൃതർ വ്യക്തമാക്കി.

Hot Topics

Related Articles