പുളിക്കൽ കവല:
മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവയ്ക്ക് 2025 ജൂൺ 30ന് പൗരോഹിത്യ ശുശ്രൂഷയിൽ 47 വർഷം പൂർത്തിയായി. 1978 ജൂൺ 30ന് ആണ് വഴൂർ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയിൽ വച്ച് ഫാ. എം. എ മത്തായി എന്ന നാമത്തിൽ വൈദിക പട്ടം നൽകിയത്. വാഴൂർ പള്ളി സ്ഥാപകനായ ചെറിയ മഠത്തിൽ വലിയ യാക്കോബ് കത്തനാരുടെ നാമത്തിലുള്ള സ്മാരക മന്ദിരത്തിന്റെ കൂദാശയ്ക്കും, ഉദ്ഘാടനത്തിനും എത്തിച്ചേർന്ന പരിശുദ്ധ കാതോലിക്കാ ബാവായെ വിശ്വാസി സമൂഹം സന്തോഷത്തോടെ സ്വീകരിച്ചു. ഇടവകയുടെ സ്നേഹാദരവുകൾ ഇടവക ജനങ്ങൾ പരിശുദ്ധ ബാവയ്ക്ക് അർപ്പിച്ചു.
Advertisements