മോശം കാലാവസ്ഥ; കരിപ്പൂരിൽ ഇറങ്ങേണ്ട 5 വിമാനങ്ങൾ നെടുമ്പാശേരിയിൽ ഇറക്കി

മോശം കാലാവസ്ഥയെത്തുടര്‍ന്ന്, കരിപ്പൂരില്‍ ഇറങ്ങേണ്ട 5 വിമാനങ്ങള്‍ നെടുമ്ബാശ്ശേരിയില്‍ ഇറക്കി. ദുബായ്, ദോഹ, മസ്‌കറ്റ്, ബഹ്‌റിന്‍, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്നെത്തിയ വിമാനങ്ങളാണ് ഇന്ന് പുലര്‍ച്ചെ നെടുമ്പാശ്ശേരിയില്‍ ഇറക്കിയത്. പിന്നീട് കാലാവസ്ഥ സാധാരണ നിലയിലായതോടെ, നാല് വിമാനങ്ങള്‍ ഒന്നര മണിക്കൂറിനുള്ളില്‍ തിരികെ കരിപ്പൂരിലേക്ക് പോയി. എന്നാല്‍ ദുബായില്‍ നിന്നെത്തിയ എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനം പുറപ്പെടാന്‍ വൈകിയത് യാത്രക്കാരുടെ പ്രതിഷേധത്തിനിടയാക്കി. ഒടുവില്‍ 9 മണിയ്ക്ക് ശേഷമാണ് വിമാനം കരിപ്പൂരിലേക്ക് പുറപ്പെട്ടത്.

Advertisements

Hot Topics

Related Articles