കോട്ടയം: കർണ്ണാടകയിൽ വാഹനാപകടത്തിൽ മരിച്ച മൂലവട്ടം സ്വദേശി രതീഷിന്റെ ഭൗതിക ദേഹം നാട്ടിൽ എത്തിച്ചു. മൂലവട്ടം കുറ്റിക്കാട് തടത്തിൽ രതീഷ് കെ.പ്രസാദിന്റെ (43) ഭൗതിക ദേഹമാണ് വിമാനമാർഗം നാട്ടിൽ എത്തിച്ചത്. അൽപ സമയത്തിന് ശേഷം ഭൗതിക ദേഹം മൂലവട്ടം കുറ്റിക്കാട് ക്ഷേത്രത്തിനു സമീപം തടത്തിൽ വീട്ടിൽ എത്തിക്കും. സംസ്‌കാരം നാളെ ഏപ്രിൽ 11 വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് വീട്ടിൽ നടക്കും. പിതാവ് : കെ.യു പ്രസാദ്. മാതാവ്: പൊന്നമ്മ പ്രസാദ്. സഹോദരങ്ങൾ: നിഷ, ജിഷ.
Advertisements