ബെംഗളൂരു: കർണാടകയിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റ് വേണമെന്ന നിലപാടിലുറച്ച് ജെഡിഎസ്. മണ്ഡ്യ, ഹാസൻ, കോലാർ എന്നീ സീറ്റുകളാണ് ജെഡിഎസ് ആവശ്യപ്പെടുന്നത്. ഈ സീറ്റുകൾ തന്നേ തീരൂവെന്ന കടുംപിടുത്തത്തിലാണ് എച്ച്ഡി കുമാരസ്വാമി. മണ്ഡ്യ ലഭിച്ചാൽ അവിടെ കുമാരസ്വാമി തന്നെ മത്സരിക്കാനാണ് നീക്കം.
മൂന്ന് സീറ്റെന്ന ആവശ്യത്തിൽ നിന്ന് ഒരു തരി പോലും പിന്നോട്ടില്ലെന്ന് കുമാരസ്വാമി വ്യക്തമാക്കി. അതേസമയം, മണ്ഡ്യ മണ്ഡലത്തിൽ സുമലതയ്ക്ക് സീറ്റ് നൽകാതിരുന്നാൽ അത് തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് ബിജെപി കേന്ദ്ര നേതൃത്വം. കുമാരസ്വാമി സീറ്റിൽ നിന്ന് പിന്നോട്ടുമില്ലെന്നുമുള്ള നിലപാടാണ് നിലവിൽ ബിജെപിയെ ത്രിശങ്കുവിലാക്കിയിരിക്കുന്നത്. ബംഗളൂരു റൂറൽ സീറ്റിൽ നിന്ന് ബിജെപി ടിക്കറ്റിൽ മത്സരിക്കുന്നത് ദേവഗൗഡയുടെ മരുമകൻ ഡോക്ടർ മഞ്ജുനാഥയാണ്. തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചിട്ടും സീറ്റുകളുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നത് ബിജെപിയ്ക്ക് വെല്ലുവിളിയാവുകയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, 543 ലോക്സഭാമണ്ഡലങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പിന്റെ തിയ്യതി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. രാജ്യത്താകെ 7 ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. ഏപ്രിൽ 19 ന് ആദ്യഘട്ടം വോട്ടെടുപ്പ് നടക്കും. രണ്ടാം ഘട്ടത്തിൽ ഏപ്രിൽ 26 ന് കേരളത്തിൽ വോട്ടെടുപ്പ് നടക്കും. ഒറ്റഘട്ടമായാണ് 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുക. ഏഴ് ഘട്ടവും പൂർത്തിയാക്കിയതിന് ശേഷം ജൂൺ 4 ന് വോട്ടെണ്ണൽ നടക്കും. തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചതോടെ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. ജൂൺ 4 നാണ് വോട്ടെണ്ണൽ.
1. ഫേസ് 1- വോട്ടെടുപ്പ് ഏപ്രിൽ 19 ന്
2. ഫേസ് 2-വോട്ടെടുപ്പ് ഏപ്രിൽ 26 (കേരളം)
3. ഫേസ് 3-വോട്ടെടുപ്പ് മെയ് 7
4. ഫേസ് 4-വോട്ടെടുപ്പ് മേയ് 13
5. ഫേസ് 5-വോട്ടെടുപ്പ് മെയ് 20
6. ഫേസ് 6-വോട്ടെടുപ്പ് മെയ് 25
7. ഫേസ് 7-വോട്ടെടുപ്പ് ജൂൺ 1
ആദ്യ ഘട്ടത്തിൽ 102 ലോക്സഭാ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക. തമിഴ്നാട് ,രാജസ്ഥാൻ, ഛത്തീസ്ഘട്ട്, വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ഈ ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കും. രണ്ടാം ഘട്ടത്തിൽ 13 സംസ്ഥാനങ്ങളിലെ 89 മണ്ഡലങ്ങളിലും മൂന്നാമത്തെ ഘട്ടത്തിൽ 94 മണ്ഡലങ്ങളിൽ നാലാം ഘട്ടത്തിൽ 96 മണ്ഡലങ്ങളിലും അഞ്ചാം ഘട്ടത്തിൽ 49 മണ്ഡലങ്ങളിലും ആറാം ഘട്ടത്തിൽ 57 മണ്ഡലങ്ങളിലും ഏഴാം 57 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കും.
ഇതിനൊപ്പം നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പും നടക്കും.
നിയമസഭാ തെരഞ്ഞെടുപ്പ്
1. ആന്ധ്രാ പ്രദേശ് വോട്ടെടുപ്പ് -മെയ് 13ന്
2. സിക്കിം- ഏപ്രിൽ 19 ന്
3. ഒറീസ- മെയ് 13 ന്
4. അരുണാചൽ പ്രദേശിൽ ഏപ്രിൽ 19 ന് ‘