ബംഗളൂരു : കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഞായറാഴ്ച ബസ് കണ്ടക്ടറാകും. ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്ന ‘ശക്തി’ പദ്ധതിയുടെ ഉദ്ഘാടനത്തിന്റെ ഭാഗമായാണ് സിദ്ധരാമയ്യ ഒരു ദിവസത്തേക്ക് കണ്ടക്ടറാകുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് വാഗ്ദാനം ചെയ്ത അഞ്ച് വാഗ്ദാനങ്ങളിലൊന്നാണ് പദ്ധതി. തലസ്ഥാനത്ത് പദ്ധതിയുടെ തുടക്കം കുറിക്കുന്നതിനായി മുഖ്യമന്ത്രി ബിഎംടിസി ബസില്‍ യാത്ര ചെയ്യുകയും സ്ത്രീകള്‍ക്ക് സൗജന്യ ടിക്കറ്റ് നല്‍കുകയും ചെയ്യുമെന്നും മന്ത്രിമാരും നിയമസഭാംഗങ്ങളും അതത് ജില്ലകളിലെയും നിയോജക മണ്ഡലങ്ങളിലെയും സര്‍വീസുകള്‍ ഒരേസമയം ഫ്ലാഗ് ഓഫ് ചെയ്യുമെന്നും വൃത്തങ്ങള്‍ അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജാതിക്കും മതത്തിനും വര്‍ഗത്തിനും അതീതമായി ശക്തി പദ്ധതി എല്ലാ അര്‍ഹരായ ഗുണഭോക്താക്കളിലേക്കും എത്തുന്നുവെന്ന് ഉറപ്പാക്കാൻ നിയമസഭാംഗങ്ങള്‍ക്കൊപ്പം ജില്ലാ ചുമതലയുള്ള മന്ത്രിമാരോടും സിദ്ധരാമയ്യ നിര്‍ദ്ദേശിച്ചു. ബസ് യാത്രക്കിടെ മുഖ്യമന്ത്രി യാത്രക്കാരുമായി സംവദിക്കും.