കർണാടകയിൽ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുളള സര്‍ക്കാര്‍ ഇന്ന് ചുമതലയേല്‍ക്കും ; മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി കെ ശിവകുമാറും സത്യപ്രതിജ്ഞ ചെയ്യും

ബാഗ്ലൂർ : കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുളള സര്‍ക്കാര്‍ ഇന്ന് ചുമതലയേല്‍ക്കും. മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി കെ ശിവകുമാറും സത്യപ്രതിജ്ഞ ചെയ്യും. ഏതാനും മന്ത്രിമാരുടെയും സത്യപ്രതിജ്ഞ ഇന്ന് നടക്കും.

Advertisements

ബെംഗളുരുവിലെ ശ്രീ കണ്ടീരവ സ്റ്റേഡിയത്തിലാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. ഉച്ചയ്ക്ക് 12.30 ന് ഗവര്‍ണര്‍ താവര്‍ ചന്ദ്‌ ഗെഹ്‌ലോട്ട് മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുക്കും.224 അംഗ നിയമസഭയില്‍ 135 സീറ്റുകള്‍ നേടിയാണ് കോണ്‍ഗ്രസ് കര്‍ണാടകയില്‍ അധികാരം തിരിച്ചുപിടിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സിദ്ധരാമയ്യയ്ക്ക് മുഖ്യമന്ത്രി കസേരയില്‍ ഇത് രണ്ടാം ഊഴമാണ്. നേരത്തെ മന്ത്രി പദവികള്‍ കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലും ആദ്യമായാണ് ഡി കെ ശിവകുമാര്‍ ഉപമുഖ്യമന്ത്രി പദത്തിലേറുന്നത്. സിദ്ധരാമയ്യ മൈസൂരുവിലെ വരുണയേയും ഡി കെ ശിവകുമാര്‍ രാമനഗരയിലെ കനക്‌പുരയേയുമാണ് നിയമസഭയില്‍ പ്രതിനിധീകരിക്കുന്നത്.വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മുഖ്യമന്ത്രിമാര്‍ക്കും രാജ്യത്തെ ബിജെപി ഇതര രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്കും ചടങ്ങിലേക്ക് ഹൈകമാന്‍റിന്‍റെ ക്ഷണമുണ്ട്.

തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ജമ്മു കശ്‍മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ മെഹ്ബൂബ മുഫ്തി, ഫാറൂഖ് അബ്ദുള്ള, ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് എന്നിവരെ ചടങ്ങിന് ക്ഷണിച്ചിട്ടുണ്ട് .

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍, ആര്‍എസ്‌പി നേതാവ് എന്‍ കെ പ്രേമചന്ദ്രന്‍ എംപി , കേരള കോണ്‍ഗ്രസ് അധ്യക്ഷന്‍ ജോസ് കെ മാണി, മുസ്ലിം ലീഗ് അഖിലേന്ത്യാ അധ്യക്ഷന്‍ സാദിഖലി തങ്ങള്‍ എന്നിവര്‍ക്കും ഔദ്യോഗിക ക്ഷണമുണ്ട്. ചടങ്ങില്‍ പങ്കെടുക്കാന്‍ അസൗകര്യമുള്ളവര്‍ പ്രതിനിധികളെ അയക്കുമെന്നറിയിച്ചതായി കെപിസിസി പറഞ്ഞു.

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രതിനിധിയായി തൃണമൂല്‍ കോണ്‍ഗ്രസിന്റെ ലോക്സഭാ കക്ഷി ഉപനേതാവ് പങ്കെടുക്കും. മുസ്ലിം ലീഗ് പ്രതിനിധിയായി എത്തുക ദേശീയ സീനിയര്‍ വൈസ് പ്രസിഡന്റ് ഡോ. അബ്ദുസമദ് സമദാനി എംപി ആയിരിക്കും.ചടങ്ങ് വീക്ഷിക്കുന്നതിന് വിപുലമായ സജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ബെംഗളൂരു നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Hot Topics

Related Articles