മൈസൂരു : കോണ്‍ഗ്രസിന് കേവല ഭൂരിപക്ഷം ലഭിക്കുമെന്നും ഒറ്റയ്ക്ക് അധികാരത്തിലെത്തുമെന്നും കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകനുമായ യതീന്ദ്ര സിദ്ധരാമയ്യ ആത്മവിശ്വാസം പ്രകടിപ്പിച്ചു. തന്‍റെ പിതാവ് കര്‍ണാടകയുടെ മുഖ്യമന്ത്രിയാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ ഞങ്ങള്‍ എന്തും ചെയ്യും.
കര്‍ണാടകയുടെ താല്‍പര്യം കണക്കിലെടുത്ത് എന്‍റെ പിതാവ് മുഖ്യമന്ത്രിയാകണം” എ.എന്‍.ഐയോട് സംസാരിക്കവെ യതീന്ദ്ര പറഞ്ഞു.വരുണ മണ്ഡലത്തില്‍ നിന്നും പിതാവ് വന്‍ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.”ഒരു മകനെന്നെ നിലയില്‍ എന്‍റെ അച്ഛന്‍ തന്നെ മുഖ്യമന്ത്രിയാകണമെന്നാണ് എന്‍റെ ആഗ്രഹം. സംസ്ഥാനത്തെ ഒരു വ്യക്തിയെന്ന നിലയില്‍ കഴിഞ്ഞ തവണത്തെ അദ്ദേഹത്തിന്‍റെ ഭരണം മികച്ചതായിരുന്നു. അദ്ദേഹം മുഖ്യമന്ത്രിയായാല്‍ ബി.ജെ.പി ഭരണത്തിലെ അഴിമതിയും ദുര്‍ഭരണവും അദ്ദേഹം തിരുത്തും.” സിദ്ധരാമയ്യ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കനത്ത സുരക്ഷയില്‍ ഇന്ന് രാവിലെ എട്ട് മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്.മെയ് 10 ന് അവസാനിച്ച വോട്ടെടുപ്പിന് ശേഷം പുറത്തുവന്ന എക്സിറ്റ് പോളുകള്‍ തൂക്കു നിയമസഭയാണ് പ്രവചിച്ചത്. ചിലത് ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുമെന്നും പ്രവചിച്ചിരുന്നു.