ബെംഗളൂരു: കര്‍ണാടകയിലെ വിജയനഗര ജില്ലയില്‍ എസി പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാല് പേര് വെന്തുമരിച്ചു. വെങ്കട്ട് പ്രശാന്ത് (42), ഭാര്യ ഡി.ചന്ദ്രകല (38), മകന് അദ്വിക് (6), മകള്‍ പ്രേരണ (8) എന്നിവരാണ് മരിച്ചത്. ഇന്നലെ അര്‍ധരാത്രി 12.40-ഓടെയാണ് സംഭവം.
Advertisements
എസി വെന്റിലേറ്ററില്‍നിന്ന് വാതകം ചോര്‍ന്നതിനെ തുടര്‍ന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണം. വീടുമുഴുവന്‍ കത്തി നശിച്ചെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിജയനഗര ജില്ലയിലെ മരിയമ്മനഹള്ളി എന്ന സ്ഥലത്താണ് സംഭവം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ആത്മഹത്യയാണോയെന്ന് സംശയമുള്ളതായും പൊലീസ് പറയുന്നു.