ബംഗളൂരു : കേന്ദ്രസര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയത്തിന് പകരം സ്വന്തമായി വിദ്യാഭ്യാസനയം രൂപീകരിക്കുമെന്ന പ്രഖ്യാപനവുമായി കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍. പ്രകടനപത്രികയില്‍ പറഞ്ഞിരുന്ന ഇക്കാര്യം ഉടൻ നടപ്പിലാക്കുമെന്നും ഡി.കെ ശിവകുമാര്‍ വ്യക്തമാക്കി.
Advertisements
‘പ്രകടനപത്രികയില്‍ പറഞ്ഞപോലെ കര്‍ണാടകയ്ക്ക് സ്വന്തമായ ഒരു വിദ്യാഭ്യാസ നയമുണ്ടായിരിക്കും. നാഗ്പൂര്‍ വിദ്യാഭ്യാസനയം ഇവിടെ നടപ്പാക്കില്ല’ പുതിയ വിദ്യാഭ്യാസയത്തെ പരിഹസിച്ച് ഡി.കെ.ശിവകുമാര്‍ വ്യക്തമാക്കി. പുതിയ നയത്തെക്കുറിച്ച് ചര്‍ച്ച ചെയ്ത് വ്യക്തത വരുത്തുമെന്നും മികച്ച വിദ്യാഭ്യാസം നല്കാൻ കര്‍ണാടക പ്രതിജ്ഞാബദ്ധമാണെന്നും ഡി.കെ വ്യക്തമാക്കി