ബംഗളൂരു : കര്‍ണാടകത്തില്‍ 24 മന്ത്രിമാര്‍ ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും. സര്‍ക്കാര്‍ രാജ്ഭവനെ ഇക്കാര്യം ധരിപ്പിച്ചതായാണ് വിവരം.മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയും പിസിസി പ്രസിഡന്റുമായ ഡി കെ ശിവകുമാറും തങ്ങളുടെ അനുയായികള്‍ക്കുവേണ്ടി നിലയുറപ്പിച്ചതോടെ മന്ത്രിമാരെ തീരുമാനിക്കുന്നത് അനിശ്ചിതത്വത്തിലായിരുന്നു. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുമടക്കം എട്ടുപേരാണ് കഴിഞ്ഞ ആഴ്ച സത്യപ്രതിജ്ഞ ചെയ്തത്. കര്‍ണാടകത്തില്‍ 34 മന്ത്രിമാര്‍വരെയാകാം.
എച്ച് കെ പാട്ടീല്‍, കൃഷ്ടണ ബെെരഗൗഡ,എൻ ശചലുവരായസ്വാമി, കെ വെങ്കടേഷ്, ഡോ. എച്ച് സി മഹാദേവപ്പ, ഈശ്വര്‍ ഖന്ദ്രേ , കെ എൻ രാജണ്ണ, , ദിനേഷ് ഗുണ്ടുറാവു ,ശരണബസപ്പ ദള്ശനപൂര്, ശിവാനന്ദ് പാട്ടീല്‍, രാമപ്പ, ബാലപ്പ, എസ് എസ് മല്ലികാര്‍ജജുൻ, ശിവരാജ് ശങ്കപ്പ, ഡോ. എസ് ആര് പാട്ടീല്‍, മങ്കള്‍ വെെദ്യ, ലക്ഷ്മി ആര് ഹെബ്ബാല്ക്കര്, റഹീം ഖാൻ, ഡി സുധാകര്‍, സന്തോഷ് എസ് ലാഡ്, എൻ എസ് ബോസരാജു, സുരേഷ ബി എസ്, മധു ബംഗാരപ്പ, ഡോ. എം സി സുധാകര്‍, ബി നാഗേന്ദ്ര എന്നിവരാണ് മന്ത്രിമാരായി ചുമതലയേല്‍ക്കുന്നത്.