ഉഡുപ്പി: ഹിജാബ് വിവാദത്തെത്തുടർന്ന് അടച്ചിട്ട ഉഡുപ്പിയിലെ സ്കൂളുകൾ ഇന്നു തുറക്കും. 19 വരെ ഇവിടുത്തെ സ്കൂളുകളിൽ 144 പ്രഖ്യാപിച്ചു. ഇന്ന് രാവിലെ ആറു മുതൽ 19ന് വൈകുന്നേരം ആറു വരെയാണ് നിരോധനാജ്ഞ. ൈഹ സ്കൂളുകളിൽ 200 മീറ്റർ ചുറ്റളവിലാണ് നിയന്ത്രണം. സ്കൂളുകൾ തുറക്കാൻ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു.
ഈ സ്കൂൾ പരിസരങ്ങളിൽ 144 പ്രഖ്യാപിക്കണമെന്ന് ഡി.സി.പിയോട് എസ്.പി. അഭ്യർഥിച്ചു. തുടർന്നാണ് ഉത്തരവിറങ്ങിയത്. സ്കൂൾ പരിസരത്ത് അഞ്ചോ, അതിലധികമോ ആളുകൾ കൂട്ടംകൂടുന്നത് വിലക്കിയാണ് നിരോധനാജ്ഞ. പ്രതിഷേധ റാലികൾക്കും വിജയ റാലികൾക്കും വിലക്കുണ്ട്. മുദ്രാവാക്യം വിളികൾക്കും ഗാനാലാപനങ്ങളും പ്രസംഗങ്ങൾക്കും അനുമതിയില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഹിജാബ് ധരിച്ചെത്തിയ മുസ്ലിം വിദ്യാർഥിനികളെ ഉഡുപ്പിയിലെ പി.യു. വനിതാ കോളജ് ക്യാമ്പസിൽ തടഞ്ഞതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം. ഡിസംബർ അവസാന വാരമായിരുന്നിത്. ഹിജാബ് ധരിക്കാതെ ക്ലാസിൽ കയറില്ലെന്ന് ആറ് വിദ്യാർഥിനികൾ ഉറച്ച നിലപാടെടുത്തു. ഇതിന് പിന്നാലെ ഒരു സംഘം വിദ്യാർഥികൾ കാവി ഷാൾ അണിഞ്ഞ് സ്കൂൾ വളപ്പിലെത്തിയതോടെ സംഘർഷാന്തരീക്ഷമായി. സംഭവം വിവാദമായതോടെ കുന്താപുര അടക്കം കർണാടകയുടെ പല ഭാഗത്തെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അനുകൂല-പ്രതികൂല പ്രക്ഷോഭങ്ങൾ അരങ്ങേറി.