ബംഗളൂരു : കര്‍ണാടക മന്ത്രിസഭയുടെ ആദ്യ യോഗം ഇന്ന് നടക്കും. കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ നല്‍കിയ അഞ്ച് വാഗ്ദാനങ്ങള്‍ ഇന്ന് സഭയില്‍ പാസാക്കും.അതിന് മുഖ്യമന്ത്രി സിദ്ധരാമയ്യ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.
ഗൃഹനാഥമാരായ സ്ത്രീകള്‍ക്ക് പ്രതിമാസം 2000 രൂപ, എല്ലാ കുടുംബങ്ങള്‍ക്കും 200 യൂണിറ്റ് സൗജന്യ വൈദ്യുതി, ബിപിഎല്‍ കുടുംബങ്ങളിലെ ഓരോ അംഗങ്ങള്‍ക്കും പത്ത് കിലോ അരി, തൊഴില്‍രഹിതരായ ബിരുദധാരികള്‍ക്ക് പ്രതിമാസം 3000 രൂപ, ഡിപ്‌ളോമക്കാര്‍ക്ക് പ്രതിമാസം 1500 രൂപ, സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ ബസില്‍ സൗജന്യ യാത്ര എന്നിവയായിരുന്നു നല്‍കിയ അഞ്ച് വാഗ്ദാനങ്ങള്‍.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ ഇത് നടപ്പാക്കുമെന്ന് പ്രചാരണത്തിനെത്തിയ രാഹുല്‍ ഗാന്ധിയും ഉറപ്പ് നല്‍കിയിരുന്നു. മറ്റ് ചില ജനപ്രിയ പദ്ധതികള്‍ക്ക് കൂടി മന്ത്രിസഭാ യോഗം അംഗീകാരം നല്‍കാനുള്ള സാധ്യതയുമുണ്ട്.