കർഷക സംഘടനാ നേതാക്കളുമായി കേന്ദ്രസർക്കാർ പ്രതിനിധികള്‍ ഇന്ന് ചർച്ച നടത്തും

ഡല്‍ഹി : കർഷക സംഘടനാ നേതാക്കളുമായി കേന്ദ്രസർക്കാർ പ്രതിനിധികള്‍ ഇന്ന് ചർച്ച നടത്തും. ഹരിയാന- പഞ്ചാബ് അതിർത്തിയില്‍ സമരം ചെയ്യുന്ന കർഷകരാണ് ചർച്ചയില്‍ പങ്കെടുക്കുന്നത്.സംയുക്ത കിസാൻ മോർച്ചയിലെ രാഷ്ട്രീയേതര വിഭാഗവുമായിട്ടാണ് ചർച്ച. 

Advertisements

കേന്ദ്ര സർക്കാറുമായുള്ള നാലാംഘട്ട ചർച്ചയും പരാജയപ്പെട്ടതോടെ പഞ്ചാബ്- ഹരിയാന അതിർത്തിയില്‍ കർഷക സമരം രൂക്ഷമാണ്‌. പഞ്ചാബിലെ ഗുരുദാസ് പൂരിലെ ഗ്യാൻ സിങ് എന്ന കർഷകൻ സമരത്തിനിടയില്‍ മരിച്ചത് പ്രതിഷേധം ശക്തമാക്കാനിടയായി. ഡല്‍ഹിയിലേക്ക് കർഷകരെത്തുന്നത് തടയാനായി ഡല്‍ഹി- ഹരിയാന പൊലീസ് പ്രതിരോധം കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

താങ്ങുവില നിയമം മൂലം ഉറപ്പാക്കണമെന്ന കർഷകരുടെ ആവശ്യം സർക്കാർ ഇതുവരെ അംഗീകരിച്ചിട്ടില്ല. ഇക്കാര്യത്തില്‍ ഇന്ന് നടക്കുന്ന ചർച്ചയില്‍ പുരോഗതിയുണ്ടാകുമെന്നാണ് പ്രതീക്ഷ. താങ്ങുവില നിയമപരമാക്കാനായി പ്രത്യേക സമിതിയെ നിയോഗിക്കുന്ന കാര്യവും കേന്ദ്രം പരിഗണിക്കും. ഈ ആവശ്യത്തോടുള്ള കർഷകരുടെ പ്രതികരണമാണ് ചർച്ചയുടെ ജയപരാജയങ്ങളെ തീരുമാനിക്കുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.