കർഷക സംഘം പുതുപ്പള്ളി മേഖലാ സമ്മേളനം നടന്നു

കോട്ടയം : കേരള കർഷക സംഘം പുതുപ്പള്ളി മേഖലാ സമ്മേളനം നടന്നു. സമ്മേളനം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പ്രൊഫ എം റ്റി ജോസഫ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് എം ജി നൈനാൻ അധ്യക്ഷനായി. മേഖലാ സെക്രട്ടറി ഈപ്പൻ എം ഉമ്മൻ പ്രവർത്തന റിപ്പോർട്ടും ഏരിയാ കമ്മിറ്റി അംഗം എം ജി നൈനാൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.

Advertisements

ഏരിയാ പ്രസിഡന്റ് സാബു മരങ്ങാട് , പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രമോദ് കുര്യാക്കോസ് എന്നിവർ സംസാരിച്ചു. സമ്മേളനത്തിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ച 3 കർഷകരെ ആദരിച്ചു. ഭാരവാഹികളായി : എം ജി നൈനാൻ ( പ്രസിഡന്റ്) കെ എം മുരളീധരൻ , പൗലോസ് എം സ്കറിയ ( വൈസ് പ്രസിഡന്റുമാർ ) ഈപ്പൻ എം ഉമ്മൻ ( സെക്രട്ടറി ) പി ആർ രാജ്യ , സിജി വർഗീസ് ( ജോയിന്റ് സെക്രട്ടറിമാർ ) നിധിൻ ചന്ദ്രൻ ( ട്രഷറാർ ) എന്നിവരെ തിരഞ്ഞെടുത്തു.

Hot Topics

Related Articles