തിരുവനന്തപുരം: കരുനാഗപ്പള്ളിയിൽ അഭിഭാഷകരുടെ സമ്മർദത്തെ തുടർന്നു സ്റ്റേഷൻ ഹൗസ് ഓഫിസർ അടക്കം നാല് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്ത വിഷയത്തിൽ പരസ്യ പ്രതികരണവുമായി കേരള പൊലീസ് ഓഫിസേഴ്‌സ് അസോസിയേൻ. കേരള പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷന്റെ കടുത്ത സമ്മർദത്തിനിടയിലും കരുനാഗപ്പള്ളി സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ജി.ഗോപകുമാർ അടക്കം നാല് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തിരുന്നു. ഇതിലാണ് ഇപ്പോൾ പരസ്യ പ്രതികരണവുമായി അസോസിയേഷൻ രംഗത്ത് എത്തിയത്. ഇതിനു പിന്നാലെ വിവിധ രീതിയിൽ സ്വന്തം നിലയിൽ, വ്യക്തിപരമായി പ്രതിഷേധിക്കാനും പൊലീസ് ഉദ്യോഗസ്ഥർ തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞ അഞ്ചിനുണ്ടായ സംഭവത്തിലാണ് ബുധനാഴ്ച വൈകിട്ടോടെ പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തത്. ഇതിനു പിന്നാലെയാണ് പരസ്യ പ്രതികരണവുമായി കേരള പൊലീസ് അസോസിയേഷൻ രംഗത്ത് എത്തിയത്.
കേരള പൊലീസ് അസോസിയേഷന്റെ പ്രതികരണം ഇങ്ങനെ –
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രിയപ്പെട്ടവരെ,
കൊല്ലം കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിൽ 2022 സെപ്തംബർ 5 നുണ്ടായ സംഭവവുമായി ബന്ധപ്പട്ട് അന്വേഷണ വിധേയമായി 4 പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്ത നടപടി അങ്ങേയറ്റം ദൗർഭാഗ്യകരമാണ്. നിർഭയമായി ജോലി ചെയ്യേണ്ട വിഭാഗമായ പോലീസിന്റെ മനോവീര്യം കെടുത്തുന്ന ഇത്തരം സമീപനങ്ങൾ ഒഴിവാക്കപ്പെടേണ്ടതാണ്. നിരപരാധികളായ ഉദ്യോഗസ്ഥരുടെ നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ കേരള പോലീസ് അസോസിയേഷൻ ഒപ്പമുണ്ടാകും
കെപി പ്രവീൺ,
ജനറൽ സെക്രട്ടറി,
കേരള പോലീസ് അസോസിയേഷൻ
ഇതിനിടെ ഒരു വിഭാഗം പൊലീസ് ഉദ്യോഗസ്ഥർ സ്വന്തം നിലയിൽ പ്രൊഫൈൽ പിക്ചർ വാട്‌സഅപ്പിലും ഫെയ്‌സ്ബുക്കിലും കറുപ്പാക്കി പ്രതിഷേധിച്ചു തുടങ്ങിയിട്ടുണ്ട്. അനാവശ്യ വിഷയങ്ങളിൽ അടക്കം പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്യുന്നതിനതായി ആരോപിച്ചാണ് പൊലീസ് ഉദ്യോഗസ്ഥർ സ്വയം പ്രതിഷേധവുമായി രംഗത്ത് എത്തിയത്. ഒരു പരിധിയിൽ കൂടുതൽ പ്രതിഷേധിക്കാൻ പ്ലാറ്റ്‌ഫോം ലഭിക്കാത്ത സാഹചര്യത്തിലാണ് പൊലീസുകാർ വ്യക്തിപരമായി ഇത്തരം നീക്കം നടത്തുന്നത്.