തകിൽ വിദ്വാൻ കരുണാമൂർത്തിയ്ക്ക് വിടനൽകി നാട്; ഓർമ്മയിൽ ഇനി ആ തകിൽ വാദ്യ മേളം; സംസ്‌കാര ചടങ്ങിന്റെ വീഡിയോ കാണാം

വൈക്കം: തകിലിൽ താള വിസ്മയം തീർത്ത് ആസ്വാദക മനസിൽ ഇടംനേടിയ തകിൽ വിദ്വാൻ വൈക്കം ചാലപ്പറമ്പ് കരുണാസിൽ കരുണാമൂർത്തിക്ക് (52) വൈക്കം കണ്ണീരോടെ വിടയേ കി. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3.15ന് വീട്ടുവളപ്പിൽ വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ ഔദ്യോഗിക ബഹുമതികൾക്കു ശേഷം കരുണാമൂർത്തിയുടെ മകൻ ആനന്ദ് മൂർത്തി ചിതയ്ക്കു തീ കൊളുത്തി. ആലപ്പുഴ കളർകോട് രാധാകൃഷ്ണൻ നായരുടെയും മുരുകേശ്വരിയുടെയും രണ്ടാമത്തെ പുത്രനായ കരുണാമൂർത്തി തകിൽ എന്ന കലാരൂപത്തിന് അന്താരാഷ്ട്ര തലത്തിൽ ഇടം നേടിക്കൊടുക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ചു.

Advertisements

വൈക്കം ക്ഷേത്ര കലാപീഠത്തിൽ തകിൽ അധ്യാപകനായ കരുണാമൂർത്തിക്ക് വിദേശ രാജ്യങ്ങളിലടക്കം നൂറു കണക്കിന് ശിഷ്യരുണ്ട്. പാൻക്രിയാസ് സംബന്ധമായ രോഗത്തെ തുടർന്ന് തിങ്കളാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2.50 ന് കൊച്ചി അമൃത ആശുപത്രിയിലായിരുന്നു അന്ത്യം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മട്ടന്നൂർ ശങ്കരൻ , സി.കെ. ആശ എം എൽ എ, സ്റ്റീഫൻ ദേവസി, സംഗീത സംവിധായകൻ എം.ജയചന്ദ്രൻ , ഗാനരചയിതാവ് ബി.ആർ. പ്രസാദ്, വെട്ടിക്കവല ശശികുമാർ , ഓച്ചിറ ഭാസ്‌കരൻ , തുടങ്ങിസാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ നിരവധി ആളുകൾ അന്തിമോപചാരമർപ്പിച്ചു.

Hot Topics

Related Articles