ഒരുമയുടെ കാരുണ്യ സ്പർശം ഞീഴൂർ പതിച്ചേരി കോളനിയിലേക്ക്

ഞീഴൂർ : വർഷങ്ങൾ ആയി ഞീഴൂർ പതിച്ചേരി കോളനിയിൽ പ്രസന്നനും, ഭാര്യ മേരിയും താമസിക്കുന്ന ഭവനം ആണ് ഇത്. അടച്ചുറപ്പോ ഒന്നും ഇല്ലാതെ, മഴവന്നാൽ വെളിയിൽ അല്ല മൊത്തം വെള്ളവും അകത്തു, പാ വിരിച്ചു കിടക്കാൻ മഴ മാറാൻ പ്രാർത്ഥിക്കും, ഈ അവസ്ഥയിൽ ദമ്പതികൾ ഒരുമയെ വിവരം അറിയിച്ചു. ഒരുമ പ്രവർത്തകർ വീട് സന്ദർശിച്ചു, ദയനിയ സ്ഥിതി മനസ്സിൽ ആക്കിയ ഉടൻ ഒരു പടുത വാങ്ങി വീടിന്റെ മുകളിൽ ഇട്ടു. അതുകൊണ്ട് പ്രയോജനമില്ല കാരണം ദ്രവിച്ച കമ്പുകളും കോലുകളും ഏതു നിമിഷവും നിലം പോത്തും എന്നു മനസ്സിലായത് കൊണ്ട് ഈ വീടിന്റെ മേൽക്കൂരയും മറ്റും നന്നാക്കി, പ്രസന്നനെയും ഭാര്യയ്ക്കും കിടന്നുറങ്ങാൻ പറ്റുന്ന അവസ്ഥ ആക്കുവാൻ ഒരുമ തീരുമാനിച്ചു

Advertisements

Hot Topics

Related Articles