പുതുപ്പള്ളി: ഉമ്മൻ ചാണ്ടി ആശ്രയ ‘കരുതൽ’ ഭവന നിർമ്മാണ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം പുതുപ്പള്ളിയിൽ നടന്നു. അഡ്വ. ചാണ്ടി ഉമ്മൻ എംഎൽഎ അധ്യക്ഷത വഹിച്ച യോഗം ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് ഉടനീളം 31 വീടുകളാണ് നിർധനരായ കുടുംബങ്ങൾക്ക് നിർമിച്ചു നൽകുന്നത്. അതിൽ ഇരുപത്തിഞ്ച് വീടുകൾ പുതുപ്പള്ളി നിയോജകമണ്ഡലത്തിലാണ് നിർമ്മിക്കുന്നത്. ഉമ്മൻ ചാണ്ടി കാണിച്ചു തന്ന കരുതലിൻ്റയും കാരുണ്യത്തിൻ്റയും മാതൃക ഉറവ വറ്റാതെ അനുസൂയം ഇനിയും തുടരുമെന്ന് മറിയാമ്മ ഉമ്മൻ പറഞ്ഞു. ജോഷി ഫിലിപ്പ്, എൻ.എസ് നുസൂർ, കെ.കെ.രാജു, സുധാ കുര്യൻ, ബാബു കെ കോര, ഇ.കെ.പ്രകാശൻ, റജി എം.ഫീലിപ്പോസ്, മോനിച്ചൻ കിഴക്കേടം, കുഞ്ഞ് പുതുശ്ശേരി, ജിജി നാകമറ്റം, അഡ്വ: ബിജു, ബിനു പാതയിൽ, ഷാൻ റ്റി.ജോൺ,സസ്യാ സുരേഷ്, സിനിമാത്യു, ആശ്രയാ കോർഡിനേറ്റേഴ്സ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.