തൃശ്ശൂര്‍ : കരുവന്നൂര്‍ ബാങ്കില്‍നിന്ന് 343.60 കോടി രൂപ തട്ടിയെന്ന് ഇ.ഡി. കണ്ടെത്തിയവരില്‍ 130 പേര്‍ക്ക് കൃത്യമായ മേല്‍വിലാസമില്ല. വായ്പയെടുത്തവര്‍ ഈടായി നല്കിയ 246 വസ്തുക്കളാകട്ടെ ബാങ്കിന്റെ പ്രവര്‍ത്തനപരിധിക്കു പുറത്തും. സഹകരണവകുപ്പ് നടത്തിയ അന്വേഷണത്തിലാണ്, ഇത് സാക്ഷ്യപ്പെടുത്തിയത്.
കൃത്യമായ വിലാസം രേഖപ്പെടുത്താത്ത, തട്ടിപ്പ് നടത്തിയ, 130 പേരില്‍ 120 പേരും 50 ലക്ഷം വീതമാണ് വായ്പയെടുത്തിരിക്കുന്നത്. ഇവരില്‍ 104 പേര് ഒരുവിധത്തിലും കണ്ടെത്താൻ പറ്റാത്തവരാണ്. ഒൻപതുപേര് മേല്‍വിലാസം മാറ്റി സ്ഥലംവിട്ടു. രണ്ടുപേര്‍ മരിച്ചു. ആറുപേര്‍ മേല്‍വിലാസമുള്ള വീട് പൂട്ടിയിട്ടിരിക്കുന്നു. ഒരേ മേല്‍വിലാസമുള്ള രണ്ടുേപരുള്ളതിനാല് കണ്ടെത്താനാകാത്ത രണ്ട് വായ്പക്കാരുണ്ട്. ആറുപേരെക്കുറിച്ച് ഒരു വിവരവുമില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
20,000 രൂപ മുതല്‍ 50 ലക്ഷം രൂപ വരെ വായ്പയെടുത്ത 246 ഈടുവസ്തുക്കളാണ് ബാങ്കിന്റെ പ്രവര്‍ത്തനപരിധിക്കു പുറത്തുള്ളത്. പ്രവര്‍ത്തനപരിധിക്കു പുറത്തായതിനാല്‍ സഹകരണവകുപ്പിന് കണ്ടുകെട്ടാനും പിടിച്ചെടുക്കാനും ഏറെ കടമ്പകള്‍ കടക്കണം. എന്നാല്‍, പ്രത്യേക അധികാരം ഉപയോഗിച്ച് ഇ.ഡി. ഇവയില്‍ ഏറെയെണ്ണം കണ്ടുകെട്ടി. കൃത്യമായ മേല്‍വിലാസമില്ലാതെ വായ്പയെടുത്ത് തട്ടിച്ചവരെ കണ്ടെത്താനുള്ള നീക്കവും ഇ.ഡി. നടത്തുന്നുണ്ട്.