കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ് ;  വായ്‌പ അടച്ചവരുടെ ആധാരം ഇഡി തിരികെ നല്‍കണം ; ഹൈക്കോടതി

തൃശൂർ : കരുവന്നൂര്‍ തട്ടിപ്പില്‍ വായ്‌പ അടച്ചവരുടെ ആധാരം തിരികെ നല്‍കാൻ കോടതി നിര്‍ദേശം. ആധാരം തിരികെ നല്‍കാൻ ഹൈക്കോടതി ഇ ഡിക്ക് നിര്‍ദേശം നല്‍കി. അതേസമയം ബാങ്ക് രേഖാമൂലം ആവശ്യപ്പെട്ടാല്‍ തിരികെ നല്‍കുന്നതില്‍ തടസമില്ലെന്ന് ഇ ഡി വ്യക്തമാക്കി. ബാങ്കിന് അപേക്ഷ നല്‍കാൻ പരാതിക്കാരോട് കോടതി ആവശ്യപ്പെട്ടു.

Advertisements

ബാങ്ക് അധികൃതര്‍ അപേക്ഷ നല്‍കിയാല്‍ വായ്പ തിരിച്ചടച്ചവരുടെ ആധാരങ്ങള്‍ തിരികെ നല്‍കണമെന്നും അന്വേഷണത്തിന് ആവശ്യമുള്ള ആധാരങ്ങളുടെ പകര്‍പ്പ് എടുത്തശേഷം അസ്സല്‍ ആധാരം തിരികെ നല്‍കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം കരുവന്നൂര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കേസില്‍ നിക്ഷേപകര്‍ക്ക് ഒരു രൂപ പോലും നഷ്ടമാകില്ലെന്ന് കഴിഞ്ഞ ദിവസം സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ പ്രതികരിച്ചിരുന്നു. 282 കോടി രൂപ നിക്ഷേപകര്‍ക്ക് കൊടുക്കാനുണ്ടെന്നും 73 കോടി രൂപ ഇതുവരെ നല്‍കിയെന്നും 50കോടി രൂപ കൂടി നല്‍കാന്‍ ഉടന്‍ ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.