കരുവന്നൂർ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സതീഷ് കുമാറിനെതിരെ കൂടുതൽ സാമ്പത്തിക ആരോപണങ്ങൾ ; പരാതിയുമായി തൃശ്ശൂർ പെരിങ്ങണ്ടൂർ സ്വദേശി

തൃശൂർ : കരുവന്നൂർ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സതീഷ് കുമാറിനെതിരെ കൂടുതൽ സാമ്പത്തിക ആരോപണങ്ങൾ. തൃശ്ശൂർ പെരിങ്ങണ്ടൂർ സ്വദേശി അശോകൻ പെരിങ്ങണ്ടൂർ ആണ് പരാതിക്കാരൻ. ഒന്നാംപ്രതി സതീഷ് കുമാറും മുൻ അയ്യന്തോൾ ബാങ്ക് പ്രസിഡണ്ട് ആയ ജി സുധാകരനും  അനധികൃത അഡ്രസ്സ് മുഘേന ലോൺ അനുവദിച്ചു. സതീഷിന്റെ സാമ്പത്തിക തട്ടിപ്പിന് അയ്യന്തോൾ ബാങ്ക്

Advertisements

സഹായിച്ചിരുന്നതായും പരാതിക്കാരൻ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2015 ൽ അശോകനു പെരിങ്ങണ്ടൂർ സർവീസ് സഹകരണ ബാങ്കിൽ പത്ത് ലക്ഷം രൂപയുടെ ലോൺ ഉണ്ടായിരുന്നു. സതീഷും സതീഷിന്റെ അനിയനും ചേർന്ന് അത് ടേക്ക് ഓവർ ചെയ്തു. തുടർന്ന് അശോകന്റെ ആധാരം അയ്യന്തോൾ ബാങ്കിൽ  വെച്ച് 21 ലക്ഷം രൂപ വായ്പയെടുത്തു.

അയ്യന്തോൾ ബാങ്ക് പരിധിയിൽ വരാത്ത സതീശന് അനധികൃത അഡ്രസ്സ് ഉണ്ടാക്കിയാണ് 

ബാങ്ക് പ്രസിഡന്റ് വായ്പ അനുവദിച്ചത്.

വായ്പ എട്ടു മാസത്തോളം നീട്ടിക്കൊണ്ടു പോയതിനെത്തുടർന്ന് സതീശന് നൽകാനുള്ള പലിശയും കൂടി. 10 ലക്ഷത്തിന് തിരിച്ചടയ്ക്കേണ്ടി വന്നത് 18 ലക്ഷം എന്ന് പരാതിക്കാരൻ. സതീഷിന്റെ തട്ടിപ്പിനിരായവർ നിരവധിയുണ്ടെന്നും അശോകൻ.

Hot Topics

Related Articles