ന്യൂസ് ഡെസ്ക് : കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്ന് നാളെ മുതല്‍ നിക്ഷേപങ്ങള്‍ തിരികെ നല്‍കും. 50,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെയുള്ള കാലാവധി കഴിഞ്ഞ നിക്ഷേപങ്ങളാണ് പിന്‍വലിക്കാനാവുക. 50,000 രൂപ വരെയുള്ള നിക്ഷേപങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കാം. നവംബര്‍ 20ന് ശേഷം 50,000 വരെ സേവിംഗ്‌സ് ബാങ്ക് നിക്ഷേപങ്ങളും പിന്‍വലിക്കാം._
നാളെ മുതൽ നിക്ഷേപം മടക്കി നൽകാൻ ബാങ്ക് അഡ്മിനിസ്‌ട്രേറ്റീവ് ഭരണസമിതി നടപടി തുടങ്ങി. 134 കോടിയുടെ സ്ഥിരനിക്ഷേപത്തിൽ കാലാവധി കഴിഞ്ഞ 79 കോടി രൂപ മടക്കി നൽകുന്നതാണ് പാക്കേജ്. സേവിങ്‌സ് അക്കൗണ്ടുകളിലെ നിക്ഷേപകർക്ക് അമ്പതിനായിരം രൂപ വരെ പിൻവലിക്കാനും പാക്കേജിലൂടെ സാധിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സഹകരണ ബാങ്കുകളുടെ കൺസോഷ്യം വഴി 17.4 കോടി രൂപ ലഭ്യമായിട്ടുണ്ട്. കൂടാതെ വിവിധ ബാങ്കുകളിൽ നിന്ന് 50 കോടി രൂപ കേരള ബാങ്ക് ഇടപെട്ട് കൺസോഷ്യമായി നൽകും. സഹകരണ വികസന ക്ഷേമനിധി ബോർഡിൻറെ അഞ്ചു കോടി രൂപ കൂടി ഉൾപ്പെടുത്തിയാണ് പ്രത്യേക പാക്കേജ് നടപ്പാക്കുന്നത്.
നവംബർ 20ന് ശേഷം ബാങ്കിൻറെ എല്ലാ ശാഖയിൽ നിന്നും സേവിങ്‌സ് അക്കൗണ്ട് നിക്ഷേപകർക്ക് പണം പിൻവലിക്കാം. ഡിസംബർ ഒന്നു മുതൽ ഒരു ലക്ഷം രൂപയ്ക്കുമേൽ നിക്ഷേപമുള്ള കാലാവധി പൂർത്തീകരിച്ച നിക്ഷേപങ്ങൾക്ക് നിശ്ചിത ശതമാനം പലിശ കൈപ്പറ്റിക്കൊണ്ട് പുതുക്കാനും അവസരം നൽകും. മടക്കി നൽകുന്ന പണം തിരികെ നിക്ഷേപമായിത്തന്നെ എത്തിച്ച് പ്രതിസന്ധികൾക്ക് വേഗത്തിൽ പരിഹാരം കാണാനാണ് അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റിയുടെ നീക്കം.