തൃശൂർ: കരിവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യലിനായി മുൻ മന്ത്രിയും സിപിഎം നേതാവുമായ എ.സി മൊയ്തീൻ എൻഫോഴ്സ്മെന്റിനു മുൻപാകെ ഹാജരായി. കൊച്ചിയിലെ ഇ ഡി ഓഫിസിലാണ് ഇദ്ദേഹം ഹാജരായിരിക്കുന്നത്. കരിവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യലിന് നേരത്തെ ഹാജരാകണമെന്നാവശ്യപ്പെട്ട് ഇ.ഡി എ.സി മൊയ്തീന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ, പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനെ തുടർന്ന് ഇദ്ദേഹം ചോദ്യം ചെയ്യലിന് ഹാജരാകാതെ വിട്ട് നിൽക്കുകയായിരുന്നു. തുടർന്നാണ് ഇന്ന് ഹാജരായത്.
Advertisements