കാര്യവട്ടം ഉള്ളൂർക്കോണത്ത് മകനെ പിതാവ് വെട്ടിക്കൊലപ്പെടുത്തി

തിരുവനന്തപുരം: കാര്യവട്ടം ഉള്ളൂർക്കോണത്ത് മകനെ പിതാവ് വെട്ടിക്കൊലപ്പെടുത്തി. വലിയവിള പുത്തൻവീട്ടിൽ ഉല്ലാസ് (35) നെ ആണ് വീട്ടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടത്. പിതാവ് ഉണ്ണികൃഷ്ണൻ നായരെ പോത്തൻകോട് പൊലീസ് കസ്റ്റഡിയിലെടുത്തു. 

Advertisements

രക്തത്തിൽ കുളിച്ച നിലയിൽ ആയിരുന്നു മൃതദേഹം. ഇന്ന് രാവിലെ എട്ടുമണിയോടെ ഉണ്ണികൃഷ്ണനാണ് തൊട്ടടുത്ത വീട്ടിലുണ്ടായിരുന്ന ഭാര്യ ഉഷയോട് ഉല്ലാസ് രക്തത്തിൽ കുളിച്ച് കിടക്കുന്നതായി പറഞ്ഞത്.

Hot Topics

Related Articles