കാര്യവട്ടത്ത് കോഹ്ലിക്കൊടുങ്കാറ്റ്…! കളികാണാനെത്തിയവർക്ക് കൺനിറച്ച് നൽകി കിങ്ങിന്റെ ആറാട്ട്; തുടർച്ചയായ മൂന്നാം സെഞ്ച്വറിയുമായി നിറഞ്ഞ് കോഹ്ലി; തകർപ്പൻ സെഞ്ച്വറിയുമായി ശുഭ്മാൻ ഗിൽ; ലങ്കയ്ക്ക് ലക്ഷ്യം 391

തിരുവനന്തപുരം: കാര്യവട്ടത്ത് കളികാണാനാളെത്താതിരുന്നതിനുള്ള പ്രതികാരമെന്നോണം ആഞ്ഞു വീശിയ കോഹ്ലിക്കൊടുങ്കാറ്റിൽ തകർന്നടിഞ്ഞ് ശ്രീലങ്കൻ ബൗളിംങ് നിര. ആഞ്ഞു വീശിയ കോഹ്ലിക്കൊടുങ്കാറ്റേറ്റ് പന്ത് പലഭാഗത്തേയ്ക്കും തലങ്ങും വിലങ്ങും പറന്നു. സാക്ഷാൽ സച്ചിൻ ടെൻഡുൽക്കർ 20 വർഷം കളിച്ചുയർത്തിയ റെക്കോർഡിലേയ്ക്കു ഒരു പടികൂടി നടന്നടുത്തു കിംങ്. തിരുവനന്തപുരത്ത് കാര്യവട്ടത്തിന്റെ നാലുവശത്തേയ്ക്കും പന്തടിച്ചു പറത്തിയ കിംങ്, കളികാണാനെത്തിയവർക്ക് വൻ വിരുന്നാണ് നൽകിയത്.

Advertisements

അവസാന ഓവറിൽ നടത്തിയ വെടിക്കെട്ട് അടക്കം എട്ടു സിക്‌സും 12 ഫോറും പറത്തിയ കോഹ്ലി അടിച്ചെടുത്തത് 110 പന്തിൽ നിന്നും 166 റണ്ണാണ്. ഇതോടെയാണ് ഇന്ത്യൻ സ്‌കോർ 390 കടന്നത്. ഒരു ഏകദിന മത്സരത്തിൽ ആദ്യമായാണ് കോഹ്ലി എട്ടു സിക്‌സറുകൾ പറത്തുന്നത്. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ബാറ്റിംങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റൻ ശർമ്മയും, ശുഭ്മാൻ ഗില്ലും ചേർന്ന് മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് സമ്മാനിച്ചത്. 49 പന്തിൽ നിന്നും മൂന്നു സിക്‌സും രണ്ടു ഫോറും പറത്തിയ രോഹിത് 42 റണ്ണെടുത്ത് ഷോട്ട് പാളി പുറത്താകുകയായിരുന്നു. പിന്നാലെ എത്തിയ കോഹ്ലി ഗിയർ ചേഞ്ച് ചെയ്യാതെ ആക്രമണത്തിൽ തന്നെയാണ് നിന്നത്. 97 പന്തിൽ നിന്നും 116 റണ്ണെടുക്കാൻ ശുഭ്മാൻ ഗിൽ രണ്ടു സിക്‌സും, 14 ഫോറുമാണ് പറത്തിയത്. 32 പന്തിൽ നിന്നും 38 റണ്ണെടുത്ത ശ്രേയസ് അയ്യർ കോഹ്ലിയ്ക്കു മികച്ച പിൻതുണ നൽകി. കെഎൽ രാഹുലും (ഏഴ്), സൂര്യകുമാർ യാദവും (നാല്) സ്‌കോർ ഉയർത്താനുള്ള ശ്രമത്തിനിടെ പുറത്തായത് കാണികൾക്ക് നിരാശയായി. ശ്രീലങ്കൻ ബൗളർമാരിൽ രജിത (81), കുമര ലഹിരു ()ഹസരങ്ക (54), വാൻഡേർസി (ഏഴ് ഓവറിൽ 59) , കരുണരത്‌ന (58) എന്നിവരെല്ലാം നന്നായി തല്ലുവാങി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.